കുവൈത്ത് അമീറിന്റെ സത്യപ്രതിജ്ഞ ഇന്ന്
text_fieldsകുവൈത്ത് സിറ്റി: അമീര്‍ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ബുധനാഴ്ച ദേശീയ അസംബ്ലിയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാവിലെ 10ന് ആരംഭിക്കുന്ന സഭാ സമ്മേളനത്തിൽ സത്യപ്രതിജ്ഞ നടക്കും. കുവൈത്തിലെ 17ാമത്തെ അമീറായാണ് ശൈഖ് മിശ്അൽ അധികാരമേൽക്കുന്നത്.
കിരീടാവകാശിയുടെ പദവികൾ വഹിച്ചുവന്നിരുന്ന ശൈഖ് മിശ്അലിനെ മുൻ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ നിര്യാണത്തിന് പിറകെ പിന്തുടർച്ചാവകാശ നിയമത്തിന് അനുസൃതമായി അമീറായി മന്ത്രിസഭ പ്രഖ്യാപിച്ചിരുന്നു. കുവൈത്ത് ഭരണഘടന പ്രകാരം പ്രത്യേക സമ്മേളനം വിളിച്ചുചേർത്ത് ദേശീയ അസംബ്ലിക്ക് മുമ്പാകെ അമീർ സത്യപ്രതിജ്ഞ ചെയ്യണം.
സമ്മേളനത്തിനുള്ള പ്രത്യേക ക്ഷണം സ്പീക്കർ അഹമ്മദ് അൽ സദൂൻ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരുന്നു. പുതിയ അമീറാണ് കിരീടാവകാശിയെയും നിയമിക്കുക. ഇതിന് ഒരു വർഷം വരെ സമയമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.