നെയ്മറിനൊപ്പം പന്തുതട്ടാൻ മലയാളി വിദ്യാർഥിയും
text_fieldsകുവൈത്ത് സിറ്റി: നമ്മൾ ഒന്ന് കാണാൻ കൊതിക്കുന്ന ബ്രസീലിെൻറ സൂപ്പര്‍താരം നെയ്മറിനൊപ്പം പന്ത് തട്ടാന്‍ അവസരം ലഭിക്കുക! അങ്ങനൊരു അസുലഭ ഭാഗ്യം കൈവന്നതിെൻറ ആഹ്ലാദത്തിലാണ് കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി ഷഹസാദ് മുഹമ്മദ് റാഫി. കുവൈത്തില്‍ സാൽമിയ ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ വിദ്യാർഥിയായിരുന്ന ഷെഹ്സാദ് ഇപ്പോൾ നാട്ടിലാണുള്ളത്.
ലോകത്തിലെ ഏറ്റവും വലിയ അമച്വർ ഫൈവ്സ് ഫുട്ബാൾ ടൂർണമെൻറുകളിലൊന്നായ റെഡ്ബുൾ ജൂനിയർ ഫൈവ്സിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് സ്വപ്ന ദൂരത്തിലേക്ക് ഷഹ്സാദിന് പന്തുതട്ടാൻ വഴിയൊരുങ്ങിയത്. 2021 ജൂനിയര്‍ ഗ്ലോബല്‍ ഫൈവ് ടീമിനായുള്ള തെരഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ നിന്ന് രണ്ടു പേരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ബംഗളൂരു സ്വദേശി അവിനാശ് ഷണ്മുഖമാണ് രണ്ടാമന്. ഓണ്‍ലൈനായി അയച്ചുകൊടുക്കുന്ന ഫുട്ബാള്‍ സ്കില്ലുകള്‍ വിലയിരുത്തിയാണ് ടീമിനെ തെരഞ്ഞെടുക്കുന്നത്.
Outplaythemall എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് ഇൻസ്റ്റഗ്രാമില്‍ ഒരുമിനിറ്റ് ദൈര്‍ഘ്യമുള്ള ഫുട്ബാള്‍ സ്കില്‍സ് വിഡിയോ പങ്കുവെക്കുന്നവരിൽനിന്ന് നെയ്മറും സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് ടീമംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. നെയ്മറിനൊപ്പം പന്തുതട്ടാനും ഇൗ കുട്ടികൾക്ക് അവസരം ലഭിക്കും. ഡിസംബറിൽ ഖത്തറിലായിരിക്കും ടൂർണമെൻറ് നടക്കുക. കണ്ണൂർ പഴയങ്ങാടി സ്വദേശി മുഹമ്മദ് റാഫിയുടെയും ഷരീഫയുടെയും മകനാണ് ഷഹ്സാദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.