കർഫ്യൂവിനെതിരെ ബാനർ സ്ഥാപിച്ച് റസ്റ്റാറൻറ് ഉടമ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ വീണ്ടും ഭാഗിക കർഫ്യൂ പ്രഖ്യാപിച്ചതിനെതിരെ ബാനർ സ്ഥാപിച്ച് പ്രതിഷേധവുമായി റസ്റ്റാറൻറ് ഉടമ. 'കർഫ്യൂ കാരണം നഷ്ടം താങ്ങാനാകാത്തതിനാൽ റസ്റ്റാറൻറ് വിൽപനക്ക് വെച്ചിരിക്കുന്നു'എന്ന പരസ്യബോർഡ് ഭക്ഷണശാലക്കു മുന്നിൽ വെച്ചാണ് ഉടമ പ്രതിഷേധിച്ചത്. സംഭവം ചർച്ചയായതോടെ ബാനർ അധികൃതർ നീക്കം ചെയ്തു.
ഖൈതാനിലെ റസ്റ്റാറൻറിന് മുന്നിലാണ് ബാനർ തൂക്കിയത്. 'സർക്കാർ തീരുമാനങ്ങൾ തങ്ങളെ വലിയ തോതിൽ ബാധിച്ചു. ഇടയ്ക്ക് തുറക്കുന്നു, വീണ്ടും നടക്കുന്നു, പിന്നീട് ഭാഗികമായി നിരോധനം ഏർപ്പെടുത്തുന്നു, പിന്നെ മുഴുവൻ നിരോധനം ഏർപ്പെടുത്തുന്നു'എന്നിങ്ങനെയെല്ലാം ബാനറിലുണ്ട്. സർക്കാർ തീരുമാനം പൊതുതാൽപര്യാർഥമാണെന്നും ഏതെങ്കിലും വ്യ
ക്തിക്ക് അനിഷ്ടം ഉണ്ടാകുന്നത് പരിഗണിക്കാനാകില്ലെന്നും സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചതായി അൽ റായി ദിനപത്രം റിപ്പോർട്ട് ചെയ്തു.റസ്റ്റാറൻറ് ഒരു വാണിജ്യ പ്രവർത്തന സ്ഥലമാണ്. വ്യക്തിഗത അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്ഥലമല്ല. അതുകൊണ്ടാണ് പരസ്യം നീക്കം ചെയ്തതെന്നും ഉടമക്കെതിരെ നിയമലംഘനത്തിന് കേസ് രജിസ്റ്റർ ചെയ്തതെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.