'പ്യാര് ഹേ പ്യാരാ വദന്‍ - ഭാരതം' ദേശഭക്തി ഗാനം റിലീസ് ചെയ്തു
text_fieldsകുവൈത്ത് സിറ്റി: രാജ്യം 75ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയില്‍ കുവൈത്തിലെ പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ 'പ്യാര് ഹേ പ്യാരാ വദന്‍-ഭാരതം' തലക്കെട്ടിൽ ദേശഭക്തിഗാന ആൽബം ഒരുക്കി. മുജ്തബ ക്രിയേഷന് ബാനറില്‍ ആല്‍ബം സംവിധാനം ചെയ്തിരുക്കുന്നത് ഹബീബുല്ല മുറ്റിച്ചൂരാണ്.
ബ്രിട്ടീഷുകാരുടെ ഭരണത്തില്‍നിന്ന് പോരാടി നേടിയ സ്വാതന്ത്ര്യത്തിനായി ഇന്ത്യയിലെ സ്വാതന്ത്ര്യസമര സേനാനികള്‍ വരിച്ച ത്യാഗങ്ങള്‍ വിവരിക്കുന്ന ബാപ്പു വെള്ളിപ്പറമ്പിെൻറ വരികള്‍ക്ക് ഈണം നല്‍കിയത് പ്രകാശ് മണ്ണൂർ. പാടിയത് ഹബീബുല്ല മുറ്റിച്ചൂരും ഹിഷാം അബ്ദുല്‍ വഹാബും. കുവൈത്തിൽ ചിത്രീകരിച്ച ആൽബത്തിെൻറ ഛായാഗ്രഹണം നല്‍കിയത് രതീഷ് അമ്മാസും ശങ്കര്‍ ദാസുമാണ്.
സിന്ധു മധുരാജ്, ലാല്സൺ, അനൂപ് മാനുവല്‍ എന്നിവരുടെ നേതൃത്വത്തില്‍ നൂറോളം കലാകാരന്മാരാണ് ആല്‍ബത്തില്‍ അണിനിരക്കുന്നത്. കുവൈത്തിെല ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് പ്രകാശനം നിര്‍വഹിച്ചു. എംബസി ഓഡിറ്റോയത്തില്‍ നടന്ന ചടങ്ങില്‍ ആല്‍ബത്തിെൻറ അണിയറ പ്രവര്‍ത്തകരും കുവൈത്തിലെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്തു. കഴിഞ്ഞ നാലു വര്‍ഷമായി കുവൈത്ത് ദേശീയദിനത്തില്‍ മുജ്തബ ക്രിയേഷന് അന്നംനൽകുന്ന രാജ്യത്തിനോടുള്ള ആദരമായി മ്യൂസിക് ആല്‍ബങ്ങള്‍ ഇറക്കിയിരുന്നു.
ഇന്ത്യയുടെ 75 ാമത് സ്വാതന്ത്ര്യ ദിനത്തിെൻറയും കുവൈത്ത് ഇന്ത്യ നയതന്ത്ര ബന്ധത്തിെൻറ 60ാം വാര്ഷികത്തിെൻറയും ഭാഗമായി മ്യൂസിക് ആല്‍ബം ഇറക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ആല്‍ബത്തിെൻറ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.