ആറാം വാർഷികം: മെട്രോയിൽ പി.സി.ആർ 9.5 ദീനാർ മാത്രം
text_fieldsകുവൈത്ത് സിറ്റി: ആറാം വാർഷികത്തോടനുബന്ധിച്ച് മെട്രോ മെഡിക്കൽ ഗ്രൂപ്പിന് കീഴിലുള്ള ആശുപത്രികളിൽ പി.സി.ആർ പരിശോധനക്ക് നിരക്കിളവ് പ്രഖ്യാപിച്ചു.
ഫർവാനിയ മെട്രോ മെഡിക്കൽ കെയർ, സാൽമിയ സൂപ്പർ മെട്രോ എന്നിവിടങ്ങളിൽ ഒമ്പതര ദീനാറിന് പി.സി.ആർ പരിശോധന നടത്താമെന്ന് മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാനും സി.ഇ.ഒയുമായ മുസ്തഫ ഹംസ വാർത്തക്കുറിപ്പിൽ അറിയിച്ചു. ഫർവാനിയ ക്രൗൺ പ്ലാസ സിഗ്നലിൽ ഹബീബ് മുനവ്വർ സ്ട്രീറ്റിൽ മിസ്റ്റർ ബേക്കറിക്ക് സമീപത്തെ മെട്രോ മെഡിക്കൽ കെയർ, സാൽമിയ ഫിഫ്ത് റിങ് റോഡിൽ ബ്ലോക്ക് പത്ത്, സ്ട്രീറ്റ് ഒന്നിലെ സൂപ്പർ മെട്രോ എന്നിവിടങ്ങളിലാണ് 24 മണിക്കൂർ പി.സി.ആർ പരിശോധന സൗകര്യമുള്ളത്. ബന്ധുക്കളുടെ മരണം പോലെയുള്ള അടിയന്തരാവശ്യങ്ങൾക്ക് പോകുന്നവർ രേഖകൾ ഹാജരാക്കിയാൽ എമർജൻസി പി.സി.ആർ പരിശോധന ഫലം നാല് മണിക്കൂറിനുള്ളിൽ ലഭ്യമാക്കും. നാട്ടിൽ പോയി തിരിച്ചുവരുന്നവർക്ക് രണ്ട് പി.സി.ആർ 18 ദീനാറിന് നടത്താവുന്നതാണ്. കൂടുതൽ ആളുകൾ ഉണ്ടെങ്കിൽ മുൻകൂട്ടി അറിയിക്കുകയാണെങ്കിൽ വിമാനത്താവളത്തിലും ഇൗ സൗകര്യം ലഭ്യമാക്കും.
ആറാം വാർഷികത്തോടനുബന്ധിച്ച് കൂടുതൽ ആനുകൂല്യങ്ങളും പാക്കേജുകളും വൈകാതെ പ്രഖ്യാപിക്കുമെന്ന് മാനേജ്മെൻറ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 220 220 20 എന്ന കസ്റ്റമർ കെയർ നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.