അക്രമം ആസൂത്രണം ചെയ്തയാൾ പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: നിരോധിത സംഘടനയിൽ ചേരുകയും രാജ്യത്തിനകത്ത് തീവ്രവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു എന്ന കുറ്റത്തിന് ഒരു പൗരനെ പബ്ലിക്ക് പ്രോസിക്യൂഷൻ കസ്റ്റഡിയിലെടുത്തു. നിരോധിത സംഘടനയുടെ പ്രവർത്തനങ്ങളുടെയും വാർത്തകളുടെയും ഓഡിയോ-വിഡിയോകള്‍ സമൂഹ മാധ്യമങ്ങളിൽ പ്രതി പങ്കുവെച്ചിരുന്നു. പ്രതി സ്ഫോടകവസ്തുക്കൾ നിർമിക്കാൻ പഠിക്കുകയും അമേരിക്കൻ സേനയുടെ ക്യാമ്പുകൾ തകർക്കുക എന്ന ലക്ഷ്യത്തോടെ മറ്റ് പ്രതികളെ പഠിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തതായി കുവൈത്ത് ന്യൂസ് എജൻസി റിപ്പോർട്ട് ചെയ്തു. പ്രോസിക്യൂഷൻ അദ്ദേഹത്തെ ചോദ്യം ചെയ്യുകയും പ്രതി കുറ്റങ്ങൾ സമ്മതിക്കുകയും ചെയ്തു. സംഭവത്തിൽ മറ്റ് പ്രതികളെ അറസ്റ്റ് ചെയ്യാനും പബ്ലിക്ക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. ഇത് സംബന്ധമായ അന്വേഷണങ്ങള്‍ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.