നാടണയേണ്ടി വന്ന പ്രവാസിയുടെ കഥയുമായി 'നാലുചക്രമുള്ള വണ്ടി' നാടകം
text_fieldsകുവൈത്ത് സിറ്റി: കോവിഡ് പശ്ചാത്തലത്തിൽ കുവൈത്തിൽനിന്ന് നാട്ടിലേക്ക് പോകേണ്ടിവന്ന പ്രവാസിയുടെ കഥ പറയുന്ന നാടകവുമായി കുവൈത്തിലെ ഒരുകൂട്ടം കലാകാരന്മാർ. അജയഘോഷ് ഇടപ്പള്ളി രചനയും സംവിധാനം നിർവഹിച്ച് അണിയറ ഇടപ്പള്ളി ആർട്സിെൻറ ബാനറിൽ 'നാലുചക്രമുള്ള വണ്ടി' എന്ന നാടകം ഒാൺലൈനിൽ റിലീസിനൊരുങ്ങുകയാണ്.
രംഗപടവും മേക്കപ്പും ഗാനരചനയും നിർവഹിച്ചത് അജയ് ഘോഷ് തന്നെയാണ്. വട്ടിയൂർക്കാവ് കൃഷ്ണകുമാർ, സുനിൽ വാഹിനീയൻ, ജോസ് മുട്ടം, വിനോദ് ജോൺ മണ്ണൂർ, രമ്യ രതീഷ്, ഷീബ ആലപ്പുഴ, അജിത്കുമാർ നെടുകുന്നം, സണ്ണി ഷൈജേഷ് മാമ്പറം, അജയഘോഷ്, ബാലതാരങ്ങളായ അവന്തിക അനൂപ്, അഭിരാം അനൂപ് എന്നിവരാണ് വേഷമിട്ടത്. സംഗീതം: പി.ജി. സെബാസ്റ്റ്യൻ. പാടിയത്: കിങ്ഷാ കെ. സജി.
സൂം ആപ്ലിക്കേഷെൻറ കൂടി സഹായത്തോടെയാണ് റിഹേഴ്സൽ നടത്തിയത്.ജൂലൈ രണ്ടിന് ഭവൻസ് സ്കൂൾ ഒാഡിറ്റോറിയത്തിൽ കാണികളില്ലാതെ അവതരിപ്പിക്കപ്പെട്ട നാടകം പെരുന്നാളിനോടനുബന്ധിച്ച് ഒാൺലൈനായി റിലീസ് ചെയ്യുമെന്ന് സംഘാടക സമിതി പത്രസമ്മേളനത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.