'ചൂഷണമുക്ത ആത്മീയത, സൗഹൃദത്തിന്റെ രാഷ്ട്രീയം' കാമ്പയിൻ
text_fieldsകെ.ഐ.സി അബ്ബാസിയ മേഖല കമ്മിറ്റി സംഘടിപ്പിച്ച ‘ചൂഷണ മുക്ത ആത്മീയത, സൗഹൃദത്തിന്റെ രാഷ്ട്രീയം’ കാമ്പയിൻ പ്രഭാഷണം ഇല്യാസ് മൗലവി നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി 'ചൂഷണമുക്ത ആത്മീയത, സൗഹൃദത്തിന്റെ രാഷ്ട്രീയം' പ്രമേയത്തിൽ നടത്തുന്ന കാമ്പയിന്റെ ഭാഗമായി കുവൈത്ത് കേരള ഇസ്‍ലാമിക് കൗൺസിൽ അബ്ബാസിയ മേഖല കമ്മിറ്റി ഈ വിഷയത്തിൽ പ്രമേയ പ്രഭാഷണം സംഘടിപ്പിച്ചു. മേഖല പ്രസിഡന്റ് അബ്ദുറസാഖ് ദാരിമിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി കേന്ദ്ര ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഫൈസി ഉദ്ഘാടനം ചെയ്തു.
കേന്ദ്ര വൈസ് പ്രസിഡന്റും മേഖല നിരീക്ഷകനുമായ ഇല്യാസ് മൗലവി പ്രമേയ പ്രഭാഷണം നടത്തി.അബ്ദുൽ ഹമീദ് അൻവരി, ഹകീം വാണിയന്നൂർ, മേഖല-യൂനിറ്റ് നേതാക്കൾ, പ്രവർത്തകർ എന്നിവർ പങ്കെടുത്തു. മേഖല ആക്ടിങ് സെക്രട്ടറി യൂസുഫ് ഫറോക്ക് സ്വാഗതവും മേഖല ട്രഷറർ ഷിഹാബുദ്ദീൻ കോഡൂർ നന്ദിയും പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.