മരുന്നുകളുടെ വില കുറയും
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് മരുന്ന് വില കുറയും. 209 മരുന്നുകളുടെയും ഉൽപന്നങ്ങളുടെയും വില കുറക്കുന്നതിന് ആരോഗ്യ മന്ത്രി അഹ്മദ് അൽ അവാദി അംഗീകാരം നൽകി. പ്രമേഹത്തിനും രക്തസമ്മർദത്തിനുമുള്ള മരുന്നുകൾ, ആന്റിബയോട്ടിക്കുകൾ, കൊളസ്ട്രോൾ കുറക്കുന്ന മരുന്നുകൾ, മറ്റ് സുപ്രധാന ഉൽപന്നങ്ങൾ എന്നിവ വില കുറച്ചവയിൽ ഉൾപ്പെടും. ചില മരുന്നുകൾക്ക് വിലയിൽ 60 ശതമാനം കുറവുവരുത്തിയിട്ടുണ്ട്.
മിതമായ വിലയിൽ മരുന്നുകൾ നിർമിക്കുന്നതിനും ദേശീയ ഔഷധ വ്യവസായത്തെ ഉത്തേജിപ്പിക്കുന്നതിനും ഇടയിലുള്ള സന്തുലിതാവസ്ഥ ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം.
ഇത് രാജ്യത്തിന്റെ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് മൂന്നു മാസത്തിന് ശേഷം പ്രാബല്യത്തിൽ വരും. ഇതുവഴി സ്വകാര്യ ആരോഗ്യ മേഖലക്ക് വിലക്കുറവ് നടപ്പിലാക്കാൻ മതിയായ സമയം ലഭിക്കുമെന്നും ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.