ഗസ്സയിൽ ചികിത്സ നടത്തിയ മെഡിക്കൽ ടീമിന് പ്രധാനമന്ത്രിയുടെ ആശംസ
text_fieldsകുവൈത്ത് സിറ്റി: പ്രധാനമന്ത്രി ശൈഖ് ഡോ. മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹ് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) ചെയർമാൻ ഡോ. ഹിലാൽ അൽ സയറിനെയും ഗസ്സയിൽനിന്ന് മടങ്ങിയെത്തിയ സന്നദ്ധ മെഡിക്കൽ സംഘത്തെയും സ്വീകരിച്ചു. ഉപപ്രധാനമന്ത്രിയും കാബിനറ്റ് കാര്യ മന്ത്രിയുമായ ഷെരീദ അൽ മൗഷർജിയും വാണിജ്യ വ്യവസായ മന്ത്രി അബ്ദുല്ല അൽ ജുവാനും യോഗത്തിൽ പങ്കെടുത്തു.
സഹായം ആവശ്യമുള്ളവരെ സഹായിക്കുന്ന കുവൈത്തിന്റെ നയത്തെ പ്രതിഫലിപ്പിക്കുന്ന മെഡിക്കൽ ടീമിന്റെ സംരംഭത്തെ പ്രധാനമന്ത്രി പ്രശംസിച്ചു. ഇസ്രായേൽ അധിനിവേശത്തിൽനിന്ന് ഫലസ്തീനികൾ നേരിടുന്ന അനീതിയും അദ്ദേഹം സൂചിപ്പിച്ചു. കെ.ആർ.സി.എസ് മെഡിക്കൽ സംഘത്തിന്റെ പ്രവൃത്തി കുവൈത്തിന്റെ അഭിമാനമാണെന്നും ജീവനക്കാർക്കും തലമുറകൾക്കും ചരിത്രനിമിഷമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കുവൈത്ത് റെഡ് ക്രസന്റ് ഓപറേഷൻസ് തലവനും മെഡിക്കൽ ടീം തലവനുമായ ഡോ. മുസൈദ് അൽ എനെസിയുടെ നേതൃത്വത്തിൽ ഓർത്തോപീഡിക് സർജൻ ഡോ. ഹുസൈൻ ഖുവൈൻ, യൂറോളജി കൺസൾട്ടന്റ് ഡോ. ഫൈസൽ അൽ ഹജ്രി, അനസ്തേഷ്യ കൺസൾട്ടന്റ് ഡോ. മുഹമ്മദ് ഷംസാ, സർജിക്കൽ കൺസൾട്ടന്റ് ഡോ. മുഹമ്മദ് ഹൈദർ, അഡ്മിനിസ്ട്രേറ്റിവ് കോഓഡിനേറ്റർ അബ്ദുറഹ്മാൻ അൽ സാലിഹ് എന്നിവരടങ്ങിയ സംഘമാണ് ഗസ്സയിൽ എത്തി ചികിത്സ നൽകിയത്. ഗസ്സയിലെ ആരോഗ്യവകുപ്പ് അധികൃതരുമായി സഹകരിച്ച് നിരവധി ശസ്ത്രക്രിയകൾ സംഘം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.