ആഭ്യന്തരമന്ത്രിയുമായി യമൻ പ്രധാനമന്ത്രി ടെലിഫോൺ സംഭാഷണം നടത്തി
text_fieldsകുവൈത്ത് സിറ്റി: ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹ്, യമൻ പ്രധാനമന്ത്രി ഡോ. മാഈൻ അബ്ദുൽ മാലിക്കുമായി ടെലിഫോൺ സംഭാഷണം നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധങ്ങളെക്കുറിച്ചും അവ വികസിപ്പിക്കുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. യമൻ ജനതക്കു നൽകുന്ന പിന്തുണക്ക് കുവൈത്തിനും നേതൃത്വത്തിനും സർക്കാറിനും ജനങ്ങൾക്കും യമൻ പ്രധാനമന്ത്രി നന്ദി പറഞ്ഞു.
യമൻ ജനതയുടെ മാനുഷിക ആവശ്യങ്ങൾ നിറവേറ്റുന്നതിൽ കുവൈത്ത് സന്നദ്ധസംഘടനകളുടെ പങ്കിനെയും കുവൈത്തിൽ ജോലി ചെയ്യുന്ന യമനികൾക്ക് സർക്കാർ നൽകുന്ന സൗകര്യങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. സുരക്ഷയും സുസ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനും അഭിവൃദ്ധി കൈവരിക്കുന്നതിനും എല്ലാതലങ്ങളിലും യമൻ സർക്കാറിന് കുവൈത്തിന്റെ ഉറച്ച പിന്തുണ നൽകുമെന്ന് ശൈഖ് തലാൽ ഖാലിദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.