പ്രധാനമന്ത്രിയും സ്പീക്കറും സുപ്രീംകോടതി മേധാവിയും ചർച്ച നടത്തി
text_fieldsപ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ്, പാർലമെൻറ് സ്പീക്കർ മർസൂഖ് അൽ ഗാനിം, സുപ്രീംകോടതി ചെയർമാൻ അഹ്മദ് അൽ അജീൽ എന്നിവർ ബയാൻ പാലസിൽ കൂടിക്കാഴ്ച നടത്തുന്നു
കുവൈത്ത് സിറ്റി: ജുഡീഷ്യൽ, ലെജിസ്ലേചർ, എക്സിക്യൂട്ടിവ് മേധാവികൾ ബയാൻ പാലസിൽ കൂടിക്കാഴ്ച നടത്തി. ഭരണ വ്യവസ്ഥയുടെ മൂന്നു തൂണുകൾ തമ്മിൽ നല്ല ബന്ധം നിലനിർത്തുകയെന്ന ലക്ഷ്യത്തിലാണ് അമീറിെൻറ നിർദേശ പ്രകാരം പ്രത്യേക കൂടിക്കാഴ്ച നടത്തിയത്.
പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ്, പാർലമെൻറ് സ്പീക്കർ മർസൂഖ് അൽ ഗാനിം, സുപ്രീംകോടതി ചെയർമാൻ അഹ്മദ് അൽ അജീൽ എന്നിവർ രാജ്യത്തിെൻറയും ജനങ്ങളുടെയും നന്മക്കുവേണ്ടി സുതാര്യമായും െഎക്യത്തോടെയും നിലകൊള്ളേണ്ടതിെൻറ ആവശ്യകത ഉൗന്നിപ്പറഞ്ഞു.
പാർലമെൻറും സർക്കാറും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ അമീറിെൻറ നിർദേശ പ്രകാരം നടക്കുന്ന നാഷനൽ ഡയലോഗിന് നേതൃത്വം നൽകുന്നത് സുപ്രീംകോടതിയാണ്.
രഹസ്യ സ്വഭാവത്തിൽ നടക്കുന്ന ചർച്ചയിൽ പാർലമെൻറ് അംഗങ്ങളുടെ പ്രധാന ആവശ്യം അഭിപ്രായ സ്വാതന്ത്ര്യവും രാഷ്ട്രീയ കേസുകളിൽ മാപ്പുനൽകലുമാണ്. മന്ത്രിമാർക്കെതിരെ നിരന്തരം കുറ്റവിചാരണ കൊണ്ടുവന്ന് ഭരണം തടസ്സപ്പെടുത്തരുതെന്ന് സർക്കാർ പക്ഷം ആവശ്യപ്പെടുന്നു. നല്ല നിലയിലാണ് നാഷനൽ ഡയലോഗ് പുരോഗമിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.