മഴ തുടരും; സ്ഥിതിഗതികൾ വിലയിരുത്തി പ്രതിരോധ മന്ത്രാലയം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് രണ്ടു ദിവസമായുള്ള മഴ ശനിയാഴ്ചയും തുടരും. വെള്ളിയാഴ്ച രാവിലെ മുതൽ വിവിധ ഇടങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിച്ചു. ചാറ്റൽ മഴ ആയിരുന്നെങ്കിലും ചിലയിടങ്ങളിൽ ശക്തിപ്പെട്ടു. ഇടക്കിടെ പെയ്ത മഴ അന്തരീക്ഷത്തെ തണുപ്പിച്ചു. രണ്ടു ദിവസമായി രാജ്യത്ത് കുറഞ്ഞ താപനിലയാണ്.
രാത്രി കൂടുതൽ തണുപ്പ് അനുഭവപ്പെടുന്നുണ്ട്. ശനിയാഴ്ചയും ഇടത്തരം മഴ തുടരുമെന്ന് കാലാവസ്ഥ വിദഗ്ധര്‍ അറിയിച്ചു. ഇടിമിന്നലിനും സാധ്യതയുണ്ട്.ഞായറാഴ്ച പകലോടെ കാലാവസ്ഥ മെച്ചപ്പെടും. മഴയിൽ വാഹനം ഓടിക്കുന്നവര്‍ ശ്രദ്ധപുലർത്തണമെന്ന് ഫയർഫോഴ്സ് അറിയിച്ചു.
അപകടങ്ങള്‍ക്ക് കാരണമാകുന്ന രീതിയില്‍ വാഹനം ഓടിക്കരുത്. അടിയന്തര സാഹചര്യമുണ്ടായാൽ 112 എന്ന നമ്പറിൽ വിളിക്കാൻ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
ഏകോപനയോഗം ചേർന്നു
കുവൈത്ത് സിറ്റി: രാജ്യത്തെ കാലാവസ്ഥ മാറ്റത്തിന്റെ സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി പ്രതിരോധ മന്ത്രാലയം ഏകോപനയോഗം ചേർന്നു. മഴയും കാലാവസ്ഥ മാറ്റവും സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ പൂർണ സജ്ജമാണെന്നും, വിവിധ മേഖലകളുമായി ഏകോപനം ഉറപ്പാക്കാനുമാണ് യോഗം സംഘടിപ്പിച്ചതെന്നും മന്ത്രാലയം അറിയിച്ചു.
ഓപറേഷൻസ് ആൻഡ് പ്ലാനിങ് അതോറിറ്റിയിലെ ജോയന്റ് ഓപറേഷൻസ് ഡയറക്ടർ സ്റ്റാഫ് ബ്രിഗേഡിയർ സലാൽ അൽ സല്ലാൽ, മിലിട്ടറി പൊലീസ് സ്റ്റാഫ് കമാൻഡർ ബ്രിഗേഡിയർ മിശ്അൽ ഫഹദ് അസ്സബാഹ്, ബന്ധപ്പെട്ട സൈനിക സിവിൽ വകുപ്പുകളുടെ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.