റമദാൻ സ്പെഷൽ ഫുട്ബാൾ ടൂർണമെൻറ് തുടങ്ങി
text_fieldsകുവൈത്ത് സിറ്റി: നാലാമത് അൽ ഷഹൂമി റമദാൻ ഫുട്ബാൾ ടൂർണമെൻറ് തുടങ്ങി. പാർലമെൻറ് ഡെപ്യൂട്ടി സ്പീക്കർ അഹ്മദ് ഖലീഫ അൽ ഷഹൂമി രക്ഷാകർതൃത്വം നൽകുന്ന ടൂർണമെൻറിൽ 66 ടീമുകളാണ് മത്സരിക്കുന്നത്. ഓരോ ടീമിലും എട്ടുപേരാണുള്ളത്. ടീമുകളുടെ എണ്ണം 66ൽ എത്തി എന്നത് ടൂർണമെൻറിന്റെ പ്രചാരം ഓരോ വർഷവും വർധിക്കുന്നതിന്റെ തെളിവാണ്. വിജയികൾക്ക് ആകർഷകമായ കാഷ് പ്രൈസ് ലഭിക്കും. ഒന്നാം സ്ഥാനക്കാർക്ക് 4000 ദീനാർ, രണ്ടാം സ്ഥാനക്കാർക്ക് 2500 ദീനാർ, മൂന്നാം സ്ഥാനക്കാർക്ക് 1500 ദീനാർ, മികച്ച കളിക്കാരനും ഗോൾകീപ്പർക്കും ടോപ് സ്കോറർക്കും ഉൾപ്പെടെ വ്യക്തിഗത സമ്മാനങ്ങൾ വേറെയും ലഭിക്കുമെന്ന് സംഘാടക സമിതി ചെയർമാൻ മുഹന്ന അൽ മസിലത് പറഞ്ഞു. പ്രഫഷനൽ ക്ലബുകളേക്കാൾ പ്രാദേശിക കൂട്ടായ്മകളും ചെറുടീമുകളും ആണ് മത്സരിക്കുന്നതെങ്കിലും വീറും വാശിയും ഒട്ടും കുറവില്ല. അൽ ഖുറൈൻ ക്ലബിൽ പതിവുപോലെ രാത്രിയാണ് മത്സരം നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.