കുവൈത്തിൽ ശേഷിക്കുന്ന കോവിഡ് നിയന്ത്രണവും ഒഴിവാക്കിയേക്കും
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് നിയന്ത്രണങ്ങളിൽ ശേഷിക്കുന്നവ പെരുന്നാളിന് മുമ്പ് ഒഴിവാക്കിയേക്കും.
രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് ബാക്കിയുള്ള നിയന്ത്രണങ്ങൾകൂടി ഒഴിവാക്കാൻ അധികൃതർ ആലോചിക്കുന്നത്.
രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം മൂന്നാം തരംഗം ആരംഭിച്ച ശേഷമുള്ള ഏറ്റവും കുറഞ്ഞ അവസ്ഥയിലാണ്. ഇതേ സാഹചര്യം വരുംദിവസങ്ങളിലും തുടർന്നാൽ ഈദ് അവധി ആരംഭിക്കും മുമ്പ് ബാക്കിയുള്ള നിയന്ത്രണങ്ങൾകൂടി ഒഴിവാക്കാനാണ് ആരോഗ്യ മന്ത്രാലയ പദ്ധതി. 65ൽ താഴെ മാത്രമാണ് പ്രതിദിന കേസുകൾ. പോസിറ്റിവ് ഫലം ലഭിച്ച മിക്കയാളുകൾക്കും രോഗലക്ഷണങ്ങളോ ആരോഗ്യപരമായ ബുദ്ധിമുട്ടുകളോ ഇല്ല. കോവിഡ് ചികിത്സ തേടി ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം ഒമ്പത് മാത്രമാണ്. ഇതിൽതന്നെ രണ്ടുപേർക്ക് മാത്രമാണ് ഗുരുതര ആരോഗ്യ പ്രശ്നമുള്ളത്.
പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക്, രോഗമുക്തി നിരക്ക് എന്നിവ പരിഗണിക്കുമ്പോൾ കോവിഡ് മൂന്നാം തരംഗമാരംഭിച്ച ശേഷമുള്ള ഏറ്റവും മെച്ചപ്പെട്ട സാഹചര്യമാണ് രാജ്യത്തേത്. വാക്സിനേഷൻ സമയബന്ധിതമായി പൂർത്തിയാക്കിയതാണ് ഈ നേട്ടത്തിന് കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.