വെൽഫെയർ കേരള കുവൈത്ത് റിപ്പബ്ലിക് ദിന സംഗമം സംഘടിപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: വെൽഫെയർ കേരള കുവൈത്ത് 'സംഘ്, കോർപറേറ്റ് വാഴ്ചയിൽനിന്ന് ഇന്ത്യയെ വീണ്ടെടുക്കുക' തലക്കെട്ടിൽ റിപ്പബ്ലിക് ദിന സംഗമം സംഘടിപ്പിച്ചു. ഡൽഹിയിൽ കൊടുംതണുപ്പിൽ സമരം നടത്തുന്ന കർഷകർക്ക് െഎക്യദാർഢ്യം പ്രകടിപ്പിച്ചു.
ഇന്ത്യൻ സമ്പത്തിെൻറ നട്ടെല്ലായ കർഷകർ രണ്ടുമാസത്തിലധികമായി നിലനിൽപ്പിനായി മരം കോച്ചുന്ന തണുപ്പിൽ സമരത്തിലാണ്. അവർക്ക് പിന്തുണ നൽകേണ്ടത് ഒാരോ ഇന്ത്യക്കാരെൻറയും ഉത്തരവാദിത്തമാണെന്ന് സംഗമം ചൂണ്ടിക്കാട്ടി. റഫീഖ് ബാബു പൊൻമുണ്ടം 'ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലൂടെ' വിഷയത്തിൽ പ്രസേൻറഷൻ നടത്തി.
കേന്ദ്ര ജനറൽ സെക്രട്ടറി അൻവർ ഷാജി സ്വാഗതം പറഞ്ഞു. കേന്ദ്ര വൈസ് പ്രസിഡൻറ് ലായിക് അഹ്മദ് അധ്യക്ഷത വഹിച്ചു. വർക്കിങ് കമ്മിറ്റി അംഗം അൻവർ സഈദ് മുഖ്യ പ്രഭാഷണം നടത്തി. വിവിധ ഏരിയകളെ പ്രതിനിധീകരിച്ച് അനിയൻ കുഞ്ഞ് പാപ്പച്ചൻ, മഹ്റൂഫ്. നൗഷാദ് കീഴരിയൂർ എന്നിവർ സംസാരിച്ചു. എം.കെ. ഗഫൂർ കർഷക സമര വിഷയത്തിൽ എസ്.കെ. സജീഷ് എഴുതിയ കവിത അവതരിപ്പിച്ചു. പ്രവർത്തകർ കേന്ദ്ര സർക്കാറിെൻറ കർഷക ദ്രോഹ ബില്ലിനെതിരെ മുദ്രാവാക്യം വിളിച്ചു. കേന്ദ്ര ട്രഷറർ വിഷ്ണു നടേശ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.