ശസ്ത്രക്രിയക്കുമുമ്പ് പി.സി.ആർ വേണമെന്ന നിബന്ധന ഒഴിവാക്കും
text_fieldsകുവൈത്ത് സിറ്റി: ആശുപത്രികളിൽ അഡ്മിറ്റ് ചെയ്യുന്നതിനോ ശസ്ത്രക്രിയ നടത്തുന്നതിനോ മുമ്പ് പി.സി.ആർ എടുക്കണമെന്ന നിബന്ധന ഒഴിവാക്കാൻ ആരോഗ്യമന്ത്രാലയം തീരുമാനിച്ചതായാണ് റിപ്പോർട്ട്.
ചികിത്സക്കായി ആശുപത്രികളിൽ പ്രവേശിപ്പിക്കുന്ന രോഗികൾക്ക് അഡ്മിഷൻ നടപടിക്രമങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയിരുന്ന പി.സി.ആർ പരിശോധന ഒഴിവാക്കാൻ ആരോഗ്യമന്ത്രാലയം തീരുമാനിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ആശുപത്രി അധികൃതർക്ക് ഇതുസംബന്ധിച്ച് നിർദേശം നൽകിയതായി റിപ്പോർട്ടിൽ പറയുന്നു. അതേസമയം, കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന രോഗികളെ പരിശോധനക്ക് വിധേയമാക്കാനും നിർദേശമുണ്ട്.
കോവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞതോടെ നിയന്ത്രണങ്ങൾ പരമാവധി ഒഴിവാക്കിയിരിക്കുകയാണ് കുവൈത്ത്. കോവിഡിന് മുമ്പുണ്ടായിരുന്ന അവസ്ഥയിലേക്കുള്ള മടക്കം ഏറക്കുറെ അവസാനഘട്ടത്തിലാണ്. ഇതിന്റെ തുടർച്ചയായാണ് പുതിയ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.