583 പേരുടെ താമസ വിലാസങ്ങൾ കൂടി നീക്കംചെയ്തു
text_fieldsകുവൈത്ത് സിറ്റി: താമസം മാറിയതോടെ 583 വ്യക്തികളുടെ താമസ വിലാസങ്ങൾ കൂടി നീക്കംചെയ്തതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ വ്യക്തമാക്കി.
ഇവർ താമസിച്ച വസ്തു ഉടമയുടെ അറിയിപ്പ് കെട്ടിടങ്ങൾ പൊളിച്ചുമാറ്റൽ എന്നിവയെ തുടർന്നാണ് നടപടി. വിലാസം നീക്കം ചെയ്ത വ്യക്തികൾ 30 ദിവസത്തിനകം പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ആസ്ഥാനം സന്ദർശിച്ച് ആവശ്യമായ രേഖകൾ നൽകി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം.
വിലാസം അപ്ഡേറ്റ് ചെയ്യാത്തവർക്കെതിരെ നടപടിയും 100 ദീനാർ വരെ പിഴയും ചുമത്താം. നേരത്തെയും നിരവധി പേരുടെ വിലാസങ്ങൾ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ നീക്കിയിരുന്നു. ഇതിൽ ഭൂരിപക്ഷവും നേരത്തേ താമസിച്ചിരുന്ന ഫ്ലാറ്റുകൾ പൊളിച്ചവരുടേതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.