409 പേരുടെ താമസ വിലാസങ്ങൾ കൂടി നീക്കി
text_fieldsകുവൈത്ത് സിറ്റി: പുതിയ വിലാസം അപ്ഡേറ്റ് ചെയ്യാത്ത 409 പേരുടെ താമസ വിലാസങ്ങൾ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ സിവിൽ ഐഡിയിൽനിന്ന് നീക്കം ചെയ്തു. ഇവർ നേരത്തെ താമസിച്ചിരുന്ന കെട്ടിടം പൊളിക്കൽ, വസ്തു ഉടമ നൽകിയ വിവരങ്ങൾ എന്നിവയെ തുടർന്നാണ് നടപടി. വിലാസം നീക്കം ചെയ്തവർ 30 ദിവസത്തിനകം പുതിയ വിലാസം രജിസ്റ്റർ ചെയ്യണം.
ഇതിനായി തങ്ങളുടെ ആസ്ഥാനം സന്ദർശിക്കണമെന്ന് സിവിൽ ഇൻഫർമേഷൻ ഡിപ്പാർട്ട്മെൻറ് അഭ്യർഥിച്ചു. ആവശ്യമായ രേഖകൾ സഹിതം ഓഫിസിൽ എത്തി പുതിയ വിലാസം രജിസ്റ്റർ ചെയ്യണം. സര്‍ക്കാര്‍ ഏകീകൃത ആപ്പായ സഹല്‍ വഴിയും നടപടിക്രമങ്ങൾ പൂർത്തീകരിക്കാമെന്ന് പാസി അറിയിച്ചു. അഡ്രസ് വാലിഡിറ്റി പാസിയുടെ വെബ്സൈറ്റ് വഴി പരിശോധിക്കാം.
നടപടികൾ നിബന്ധനകൾ പാലിക്കാത്തവർക്കെതിരെ 100 ദിനാർ പിഴ അടക്കമുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. പുതിയ വിലാസം അപ്ഡേറ്റ് ചെയ്യാത്തവർക്കെതിരെ സിവിൽ ഇൻഫർമേഷൻ അതോറിറ്റി നടപടികൾ സ്വീകരിച്ചു വരികയാണ്. ഇതിനകം നിരവധി പേരുടെ വിലാസങ്ങൾ നീക്കം ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.