‘പ്രവാസി തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കണം’
text_fieldsകുവൈത്ത് സിറ്റി: പ്രവാസി തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ഡിപ്പാർട്ട്മെന്റ് ഓഫ് ട്രെയിനിങ് ഡയറക്ടർ ബ്രിഗേഡിയർ അബ്ദുൽ ഖാദർ അൽ ഷാബാൻ. ഐക്യരാഷ്ട്ര സഭയുടെ സഹകരണത്തോടെ ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച അഞ്ചു ദിവസത്തെ വർക് ഷോപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് തൊഴിലെടുക്കുന്ന വിവിധ രാജ്യക്കാരുടെ അവകാശ സംരക്ഷണത്തില്‍ വിട്ടുവീഴ്ച ചെയ്യരുത്. തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട നിയമപ്രകാരമുള്ള അവകാശം സംരക്ഷിക്കപ്പെടണം. അവയിലേതെങ്കിലും ലംഘിക്കപ്പെട്ടാല്‍ നടപടി ഉണ്ടാകുമെന്ന നയമാണ് നമുക്കുള്ളതെന്നും അൽ ഷാബാൻ പറഞ്ഞു. രാജ്യത്തെ മനുഷ്യക്കടത്ത് തടയാൻ ഉദ്യോഗസ്ഥര്‍ തങ്ങളുടെ കഴിവുകള്‍ വിനിയോഗിക്കണം. ഇരകളെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുന്നതോടൊപ്പം കുറ്റവാളികളെ ഉടന്‍ പ്രോസിക്യൂട്ട് ചെയ്യുന്നതും മനുഷ്യക്കടത്ത് തടയാന്‍ സഹായകരമാകുമെന്ന് ഇന്റര്‍നാഷനല്‍ ഓര്ഗനൈസേഷന് ഫോര്‍ മൈഗ്രേഷന്‍ കുവൈത്ത് മേധാവി മാസൻ അബു അൽ ഹസ്സൻ പറഞ്ഞു. മനുഷ്യക്കടത്ത് തടയുന്നതിനായി കര്‍ശന നടപടികളാണ് കുവൈത്ത് സ്വീകരിച്ച് വരുന്നതെന്നും അൽ ഹസ്സൻ പറഞ്ഞു.
തൊഴില്‍ വിപണിയില്‍ ഇന്ത്യക്കാരുടെ എണ്ണത്തില്‍ വർധന
കുവൈത്ത് സിറ്റി: കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഇന്ത്യക്കാരുടെ എണ്ണത്തില്‍ വർധന. 2023ലെ ആദ്യ ഒമ്പത് മാസങ്ങളിൽ ഒരു ലക്ഷത്തി ഏഴായിരം ഇന്ത്യക്കാരാണ് കുവൈത്തിലേക്ക് പ്രവേശിച്ചത്. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ബ്യൂറോ പുറത്തുവിട്ട കണക്കുകളിലാണ് പുതിയ വിവരങ്ങളുള്ളത്. രാജ്യത്തെ ആകെ തൊഴിലാളികളുടെ എണ്ണത്തിലും വർധന രേഖപ്പെടുത്തി. നേരത്തെയും കുവൈത്തിൽ പ്രവാസികളുടെ എണ്ണത്തിൽ ഇന്ത്യക്കാർ മുന്നിലാണ്. കുവൈത്തിലെ ഇന്ത്യക്കാരിൽ മലയാളികളാണ് മുന്നിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.