മെഡക്സ് മെഡിക്കൽ ഗ്രൂപ്പിന്റെ സേവനം ഇനി വാട്സ്ആപ് ചാനലിലും
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ആരോഗ്യദാതാക്കളായ മെഡക്സ് മെഡിക്കൽ ഗ്രൂപ്പിന്റെ എല്ലാ വിവരങ്ങളും ഇനി വാട്സ്ആപ് ചാനലിൽ. ഡോക്ടർമാരുടെ സമയവും ലഭ്യതയും പുതിയ പാക്കേജുകളും ആരോഗ്യപരമായ വിവരങ്ങളും വളരെ വേഗത്തിൽ ജനങ്ങളിലേക്കെത്തിക്കാൻ വാട്സ്ആപ് ഗ്രൂപ്പിലൂടെ സാധ്യമാകുമെന്ന് മാനേജ്മെന്റ് അറിയിച്ചു. ഡിജിറ്റൽ മേഖലയിൽ വരുന്ന പുരോഗതി ജനങ്ങളിലേക്ക് ഫലപ്രദമായ രീതിയിൽ ഉപയോഗപ്പെടുത്തുന്നതിൽ മെഡക്സ് എന്നും മുൻപന്തിയിൽ ഉണ്ടാകുമെന്ന് പ്രസിഡന്റും സി.ഇ.ഒയുമായ വി.പി. മുഹമ്മദ് പറഞ്ഞു.
എല്ലാ വിഭാഗം ഡോക്ടർമാരുടെയും സേവനം മെഡക്സ് മെഡിക്കൽ ഗ്രൂപ്പിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.