സ്കൂളിൽ ഈ വർഷം ഷിഫ്റ്റ് സമ്പ്രദായം തുടരും
text_fieldsകുവൈത്ത് സിറ്റി: ഈ വർഷം സ്കൂളുകളിൽ ഷിഫ്റ്റ് സമ്പ്രദായം തുടരുമെന്ന് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.രണ്ടു ബാച്ചുകളിലായി തിരിച്ച് ഓരോ ദിവസവും ഓരോ ബാച്ച് സ്കൂളിലെത്തുന്ന രീതിയാണ് ഇപ്പോൾ തുടരുന്നത്.
ഈ വർഷം മുഴുവൻ ഇത് തുടരാനാണ് ധാരണയെന്ന് വിദ്യാഭ്യാസ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. അലി അലി യഅ്ഖൂബ് പറഞ്ഞു. കോവിഡ് ഭീഷണി പൂർണമായും മാറാത്ത അവസ്ഥയിലാണ് ഷിഫ്റ്റ് സമ്പ്രദായം തുടരാൻ തീരുമാനിച്ചത്. വിദ്യാർഥികളുടെയും ജീവനക്കാരുടെയും സുരക്ഷ ഏറ്റവും പ്രധാനമാണെന്നും അതുകൊണ്ടുതന്നെ കുറച്ചുകാലംകൂടി നിയന്ത്രണങ്ങൾ തുടരണമെന്നാണ് ഉന്നതതല യോഗം വിലയിരുത്തിയത്.
കോവിഡ് സാഹചര്യം മെച്ചപ്പെട്ടതോടെ രാജ്യത്തെ ഒട്ടുമിക്ക നിയന്ത്രണങ്ങളും നീക്കി. എന്നാൽ, സ്കൂളിൽ ഇപ്പോഴും സാമൂഹിക അകലം പാലിക്കുന്നു. മാർച്ച് ആറിനാണ് കുവൈത്തി സ്കൂളുകൾ തുറന്ന് രണ്ടാം സെമസ്റ്റർ അധ്യയനം ആരംഭിച്ചത്. കഴിഞ്ഞ സെമസ്റ്ററിലെ പോലെ കുട്ടികളെ രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ചാണ് അധ്യയനം. അലിഫ്, ബാഅ് എന്നീ അക്ഷരങ്ങളുടെ പേരിൽ രണ്ട് വിഭാഗമാക്കി ഓരോ വിഭാഗവും ഒന്നിടവിട്ട ദിവസങ്ങളിൽ വരുന്ന രീ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.