'ശബാബ് ഒമാൻ രണ്ട്' കപ്പൽ കുവൈത്ത് തീരം വിട്ടു
text_fieldsകുവൈത്ത്: അന്തർദേശീയ യാത്രക്കായി പുറപ്പെട്ട റോയൽ ഒമാൻ നേവിയുടെ കപ്പൽ 'ശബാബ് ഒമാൻ രണ്ട്' കുവൈത്തിൽനിന്ന് മടങ്ങി. കുവൈത്ത് വിദേശകാര്യ സഹമന്ത്രിയും ജി.സി.സികാര്യ അംബാസഡറുമായ ഹമദ് അൽ മാരി ഗൾഫ് പര്യടനത്തിനിറങ്ങിയ സംഘത്തെ അഭിവാദ്യം ചെയ്തു. ഞായറാഴ്ച ഒമാനിൽനിന്ന് പുറപ്പെട്ട കപ്പൽ വ്യാഴാഴ്ച രാവിലെയാണ് കുവൈത്തിലെത്തിയത്.
ജി.സി.സി രാജ്യങ്ങളിൽനിന്നും 16 സുഹൃദ് രാജ്യങ്ങളിൽനിന്നുമായി 28 വിദ്യാർഥികളാണ് കപ്പലിലുള്ളത്. കുവൈത്ത് ശൈഖ് അബ്ദുല്ല അൽ സാലിം കൾച്ചറൽ സെൻറർ ഉൾപ്പെടെ പൈതൃക കേന്ദ്രങ്ങൾ യാത്രികർ സന്ദർശിച്ചു. വെള്ളിയാഴ്ച രാവിലെ സൗദിയിലെ ദമ്മാമിലെ കിങ് അബ്ദുൽ അസീസ് തുറമുഖം ലക്ഷ്യമാക്കി കപ്പൽ പുറപ്പെട്ടു. അവിടെനിന്ന് ബഹ്റൈനിലേക്ക് പോകും.
17ന് ബഹ്റൈനിൽനിന്ന് പുറപ്പെടുന്ന സംഘം 18, 19 തീയതികളിൽ ഖത്തറിൽ തങ്ങും. പിന്നീട് ദുബൈയിലേക്ക് തിരിക്കും. നവംബർ 21 മുതൽ ഡിസംബർ ഒന്നുവരെ ദുബൈ ഹാർബറിൽ നങ്കൂരമിട്ട് പ്രതിനിധികൾ ദുബൈ എക്സ്പോയിൽ പങ്കാളിയാകും.
'ഒമാൻ: നവ സമീപനം' എന്ന തലക്കെട്ടിൽ നടത്തുന്ന 'ശബാബ് ഒമാൻ രണ്ട്' കപ്പലിെൻറ അഞ്ചാമത് അന്താരാഷ്ട്ര യാത്ര ലോകത്തിന് സാഹോദര്യത്തിെൻറയും സൗഹൃദത്തിെൻറയും സമാധാനത്തിെൻറയും സന്ദേശം നൽകാനും ഒമാനി നാഗരികതയെ വിവിധ ലോകസമൂഹങ്ങൾക്ക് പരിചയപ്പെടുത്താനും ലക്ഷ്യം വെക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.