സ്മാർട്ട് മീറ്റർ പദ്ധതി മൂന്നു വർഷത്തിനകം പൂർത്തിയാകും
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ജല വൈദ്യുതി മന്ത്രാലയം നടപ്പാക്കുന്ന സ്മാർട്ട് മീറ്റർ പദ്ധതി മൂന്നു വർഷത്തിനകം പൂർത്തിയാകും. എട്ടു ലക്ഷം സ്മാർട്ട് മീറ്ററുകളാണ് ഇത്രയും കാലം കൊണ്ട് സ്ഥാപിക്കുക. ഭാവിയിൽ വർധിച്ച ആവശ്യംകൂടി മുൻകൂട്ടി കണ്ട് ആകെ ഒമ്പതു ലക്ഷം സ്മാർട്ട് മീറ്റർ ഇറക്കുമതി ചെയ്യാനാണ് ധാരണയായിട്ടുള്ളത്.
രണ്ടു ലക്ഷം മീറ്ററുകൾക്കാണ് ഇതിനകം ടെൻഡർ നൽകിയിട്ടുള്ളത്. ബാക്കിയുള്ളതിെൻറ ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. നിക്ഷേപ, വാണിജ്യ മേഖലയിലാണ് ആദ്യഘട്ടത്തിൽ മീറ്റർ മാറ്റി സ്ഥാപിക്കുക. 66,000 എണ്ണം ഇതിനകം ഇറക്കുമതി ചെയ്തിട്ടുണ്ട്. ഘട്ടംഘട്ടമായി 2022 മാർച്ചോടെ ഇറക്കുമതി പൂർത്തിയാക്കും.
സ്മാർട്ട് മീറ്ററുകളിലൂടെ ഉപഭോക്താക്കൾക്ക് ഏതു സമയത്തും അതുവരെയുള്ള ഉപഭോഗം നിരീക്ഷിക്കാൻ കഴിയും. ഒാൺലൈനായി ബിൽ അടക്കാനും സംവിധാനമുണ്ടാകും. ബിൽ മുൻകൂട്ടി അടക്കാനും കഴിയും. മീറ്റർ തകരാറിലാണെങ്കിൽ മന്ത്രാലയ ആസ്ഥാനത്ത് ഉടൻ സൂചന ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.