സെന്റ് ഗ്രിഗോറിയോസ് യുവജനപ്രസ്ഥാനം പരിസ്ഥിതി ദിനാചരണം നടത്തി
text_fieldsകുവൈത്ത് സിറ്റി: ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കുവൈത്ത് മഹാ ഇടവക യുവജനപ്രസ്ഥാനം 'ഗ്രീൻ കുവൈത്ത്' എന്നപേരിൽ പരിസ്ഥിതി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
നാഷനൽ ഇവാഞ്ചലിക്കൽ ചർച്ച് അങ്കണത്തിൽ നടന്ന പരിപാടി ഇടവക വികാരിയും യുവജനപ്രസ്ഥാനം പ്രസിഡന്റുമായ ഫാ. ജിജു ജോർജ് ഉദ്ഘാടനം നിർവഹിച്ചു. എൻ.ഇ.സി.കെ സെക്രട്ടറി റോയ് യോഹന്നാൻ മുഖ്യസന്ദേശം നൽകി.
ഇടവക സഹവികാരിയും യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റുമായ ഫാ. ലിജു പൊന്നച്ചൻ, ഇടവക സെക്രട്ടറി ഐസക് വർഗീസ് എന്നിവർ സംസാരിച്ചു. യുവജനപ്രസ്ഥാനം ട്രഷറർ ബിബിൻ വർഗീസ് നന്ദി പറഞ്ഞു. യുവജന പ്രസ്ഥാനം ലേ-വൈസ് പ്രസിഡന്റ് മനോജ് പി. എബ്രഹാം പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഔഷധച്ചെടികൾ ഉൾപ്പെടെയുള്ള 35ൽപരം ചെടികളുടെ ആദ്യ വില്പന ഇടവക സെക്രട്ടറി ഐസക് വർഗീസിന് നൽകി ഇടവക സഹവികാരി ഫാ. ലിജു പൊന്നച്ചൻ നിർവഹിച്ചു.
പരിപാടിയുടെ ഭാഗമായി നാഷനൽ ഇവാഞ്ചലിക്കൽ ദേവാലയങ്കണത്തിൽ വൃക്ഷത്തൈകൾ വെച്ചുപിടിപ്പിച്ചു. എൻ.ഇ.സി.കെ, അബ്ബാസിയ ബസേലിയോസ് ചാപ്പൽ, സാൽമിയ സെന്റ് മേരീസ് ചാപ്പൽ എന്നിവിടങ്ങളിൽ വിവിധയിനം ചെടികളുടെ സ്റ്റാളും ക്രമീകരിച്ചു.
യുവജനപ്രസ്ഥാനം സെക്രട്ടറി ജോമോൻ ജോർജ്, ജോയന്റ് സെക്രട്ടറി ജെൻസൺ ജോർജ്, കൺവീനർ സാം വർഗീസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഓൺലൈനിലൂടെയും ചെടികൾ വാങ്ങാനുള്ള അവസരം ഉണ്ടാകുമെന്ന് ചുമതലക്കാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.