എം.സി.വൈ.എം–കെ.എം.ആർ.എം ക്രിക്കറ്റ് ടൂർണമെൻറിന് തുടക്കം
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് മലങ്കര റൈറ്റ് മൂവ്മെൻറിന്റെ യുവജന പ്രസ്ഥാനമായ എം.സി.വൈ.എം കുവൈത്ത് നടത്തുന്ന ക്രിക്കറ്റ് ടൂർണമെൻറ് 'യുവ T20 കപ്പ് സീസൺ 9' അബ്ബാസിയ ക്രിക്കറ്റ് ഗ്രൗണ്ടിൽ തുടങ്ങി. ഉദ്ഘാടന ചടങ്ങിൽ എം.സി.വൈ.എം പ്രസിഡൻറ് നോബിൻ ഫിലിപ്പ് അധ്യക്ഷത വഹിച്ചു.
എം.സി.വൈ.എം ഡയറക്ടർ റവ. ഫാ. ജോൺ തുണ്ടിയത്ത് അനുഗ്രഹപ്രഭാഷണം നടത്തി. കെ.എം.ആർ.എം പ്രസിഡൻറ് ജോസഫ് കെ. ഡാനിയേൽ ഉദ്ഘാടനം ചെയ്തു. എം.സി.വൈ.എം ആനിമേറ്റർ ബിജി കെ. എബ്രഹാം, ടൂർണമെൻറ് രക്ഷാധികാരി അഡ്വ. ഷിബു ജേക്കബ് എന്നിവർ സംസാരിച്ചു. കെ.എം.ആർ.എം ജനറൽ സെക്രട്ടറി മാത്യു കോശി, ട്രഷറർ ജിമ്മി എബ്രഹാം, ടൂർണമെൻറ് കൺവീനർ ലിബിൻ ഫിലിപ്പ്, ടൂർണമെൻറ് അഡ്വൈസർ ഷിബു പാപ്പച്ചൻ, ടൂർണമെൻറ് മാനേജർ അനു വർഗീസ്, കെ.എം.ആർ.എം ഏരിയ പ്രസിഡൻറുമാർ, എം.സി.വൈ.എം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. സെക്രട്ടറി കെ.എസ്. ജയിംസ് സ്വാഗതവും ട്രഷറർ ഫിനോ മാത്യു പാട്രിക് നന്ദിയും പറഞ്ഞു. ഫ്രണ്ട്സ് ക്രിക്കറ്റ് ക്ലബും ആഷസ് കുവൈത്തും ഏറ്റുമുട്ടി. കുവൈത്തിലെ 16 പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന ടൂർണമെൻറ് ഫെബ്രുവരി 25ന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.