ശഹീദ് പാർക്ക് മൂന്നാം ഘട്ട വികസനം 65 % പൂർത്തിയായി
text_fieldsകുവൈത്ത് സിറ്റി: ശഹീദ് പാർക്ക് മൂന്നാം ഘട്ട വികസനം 65 ശതമാനം പൂർത്തിയായി. പദ്ധതി 2022 ഒക്ടോബറിൽ പൂർത്തിയാകുമെന്ന് മുനിസിപ്പാലിറ്റിയിലെ പൈതൃക സംരക്ഷണ സമിതി ചെയർമാൻ ഡോ. ഹസൻ കമാൽ പറഞ്ഞു. മുതിർന്ന കൗൺസിൽ അംഗങ്ങൾ കഴിഞ്ഞ ദിവസം പദ്ധതി പ്രദേശം സന്ദർശിച്ച് വിലയിരുത്തി. സ്കേറ്റിങ് റിങ്ക്, സ്നോ പാർട്ട്, സ്കൈ ഡൈവിങ് കോർണർ, ട്രാംപോലിൻ ഗെയിം, ട്രാക്കിലോടുന്ന ഇലക്ട്രിക് കാർ തുടങ്ങിയവയാണ് മൂന്നാം ഘട്ട വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയത്.
കുവൈത്തിലെ ഏറ്റവും വലിയ അർബൻ പാർക്കായ അൽ ശഹീദ് പാർക്കിെൻറ മൂന്നാംഘട്ട വികസനത്തിന് 85 ദശലക്ഷം ദീനാറാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്. കുവൈത്ത് സിറ്റിയിൽ രണ്ടുലക്ഷം ചതുരശ്ര മീറ്ററിൽ ബൊട്ടാണിക്കൽ ഗാർഡനും രണ്ട് മ്യൂസിയവും തടാകവും ജോഗിങ് ട്രാക്കുമെല്ലാമായി നയന മനോഹരമായ ശഹീദ് പാർക്ക് പുതിയ വികസന പദ്ധതികൾ കൂടി കഴിയുമ്പോൾ കൂടുതൽ ആകർഷകമാവും. അമീരി ദിവാൻ രൂപകൽപന ചെയ്ത് നിർമിച്ചതാണ് അൽ ശഹീദ് പാർക്ക്. കുവൈത്ത് സിറ്റിയിൽ അൽ തിജാരിയ ടവറിന് എതിർവശത്തായി സൂർ സ്ട്രീറ്റിലാണ് പാർക്ക് സ്ഥിതി ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.