അടൂർ എൻ.ആർ.ഐ ഫോറം ഒാണാഘോഷം സംഘടിപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: അടൂർ എൻ.ആർ.ഐ ഫോറം കുവൈത്ത് ചാപ്റ്റർ 'അടൂരോണം 2021' ഓൺലൈൻ ഓണാഘോഷം സംഘടിപ്പിച്ചു. പ്രസിഡൻറ് അനു പി. രാജൻ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ അംബാസഡർ സിബി ജോർജ് ഉദ്ഘാടനം ചെയ്തു. കേരള നിയമസഭ െഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ആേൻറാ ആൻറണി എം.പി, അടൂർ പ്രകാശ് എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ചലച്ചിത്ര-സീരിയൽ താരം സാജൻ സൂര്യ, അടൂരിലെ സാംസ്കാരിക-സാമൂഹിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ സംസാരിച്ചു.
കാരുണ്യ കൺവീനർ റിജോ കോശി, കോവിഡ് മുന്നണി പോരാളികൾക്കുള്ള ആദരവും ട്രഷറർ അനീഷ് എബ്രഹാം എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കുള്ള ആദരവും അടൂരോണം പോഗ്രാം കൺവീനർ ബിജു കോശി, അബ്ബാസിയ ഏരിയ കോഓഡിനേറ്റർ എ.ജി. സുനിൽകുമാർ, പി.ആർ.ഒ ദീപു മാത്യു എന്നിവർ ചിത്രരചന മത്സരം, ഫോട്ടോ മത്സരം എന്നിവയിലെ വിജയികൾക്ക് സമ്മാനദാനവും നിർവഹിച്ചു. ഉപദേശക സമിതി ചെയർമാൻ ശ്രീകുമാർ എസ്. നായർ, വൈസ് പ്രസിഡൻറ് ജിജു മോളേത്ത്, കമ്മിറ്റി അംഗം സുജ സുനിൽ എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി കെ.സി. ബിജു സ്വാഗതവും അടൂരോണം ജനറൽ കൺവീനർ ആദർശ് ഭുവനേശ് നന്ദിയും പറഞ്ഞു. ജിജുന മേനോൻ, ആതിര പ്രവീൺ എന്നിവർ അവതാരകരായി. കുട്ടികളുടെ കലാപരിപാടികൾ, തിരുവാതിര, ലൈവ് കൺസേൺ കവർ, ഇൻസ്ട്രമെൻറൽ മ്യൂസിക്, ഗായകരായ നിഖിൽ രാജ്, ശാലിനി, ഷെയ്ക്ക എന്നിവരുടെ സംഗീതവിരുന്ന്, നടനും മിമിക്രി കലാകാരനുമായ റെജി രാമപുരത്തിെൻറ വൺമാൻ ഷോ എന്നിവയുണ്ടായി. കിഷോർ ആർ. മേനോൻ, ജയൻ ജനാർദനൻ, രതീഷ് കുറുമശ്ശേരി, അജിത്ത് മേനോൻ, മനു വർഗീസ് എന്നിവർ സാേങ്കതിക സഹായം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.