ആറു തൊഴിൽ മേഖലയിലേക്ക് ഇഖാമ മാറ്റം അനുവദിച്ചത് റദ്ദാക്കി
text_fieldsകുവൈത്ത് സിറ്റി: ആറ് തൊഴിൽമേഖലയിലേക്ക് അനുവദിച്ച ഇഖാമ മാറ്റം മാൻപവർ അതോറിറ്റി റദ്ദാക്കി. കൃഷി, മത്സ്യബന്ധനം, ചെറുകിട സംരംഭം, കന്നുകാലി വളർത്തൽ, സഹകരണസംഘം, ഹണ്ടിങ് തുടങ്ങിയ തൊഴിൽമേഖലകളിലുള്ളവർക്ക് സ്പോൺസറുടെ അനുമതിയോടെ വിസമാറ്റം അനുവദിച്ചിരുന്നതാണ് റദ്ദാക്കിയത്. കോവിഡ് പ്രതിസന്ധിയെ തുടർന്നുണ്ടായ തൊഴിലാളി ക്ഷാമം പരിഹരിക്കാനാണ് ഇത്തരത്തിൽ ഇളവ് നൽകിയിരുന്നത്.
വ്യാഴാഴ്ച മുതലാണ് ഉത്തരവിന് പ്രാബല്യം.തൊഴിൽവിപണിയുടെ ആവശ്യം പരിഗണിച്ച് എടുത്തിരുന്ന താൽക്കാലിക തീരുമാനമായിരുന്നു ഇതെന്ന് മാൻപവർ അതോറിറ്റി ഡയറക്ടർ ജനറൽ അഹ്മദ് അൽ മൂസ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.