യാത്രാതടസ്സം നീങ്ങി; അനിലമോൾ നാട്ടിലേക്ക് മടങ്ങി
text_fieldsകുവൈത്ത് സിറ്റി: അസുഖവും മറ്റു വിഷമതകളും കാരണം നാട്ടിൽ പോകാൻ പ്രയാസപ്പെട്ട അനിലമോൾ നാട്ടിലേക്ക് മടങ്ങി. കെ.എൽ കുവൈത്തിന്റെ ഇടപെടലാണ് അനിതമോൾക്ക് സഹായകമായത്. വർഷങ്ങളായി കുവൈത്തിൽ ജോലി ചെയ്തിരുന്ന കൊല്ലം സ്വദേശി അനിലമോൾ കുറച്ചു നാളുകളായി അസുഖബാധിതയായി മുബാറക് ഹോസ്പിറ്റലിലായിരുന്നു. തുടർ ചികിത്സക്ക് നാട്ടിൽ പോകാൻ അനിലമോൾ കെ.എൽ കുവൈത്ത് ഫൗണ്ടറായ സിറാജ് കടയ്ക്കലിനെ അറിയിക്കുകയായിരുന്നു.
തുടർന്ന് കെ.എൽ കുവൈത്ത് വിഷയം ഏറ്റെടുക്കുകയും നാട്ടിലേക്കുള്ള ടിക്കറ്റും മറ്റും ഒരുക്കുകയും ചെയ്തു.16ന് യാത്രക്കത്തിയെങ്കിലും പാസ്പോർട്ട് സിസ്റ്റത്തിൽ അപ്ഡേറ്റ് ചെയ്യാത്തതിനാൽ യാത്രക്ക് സാധിച്ചില്ല. പുതിയ പാസ്പോർട്ട് നമ്പർ ടിക്കറ്റ് നമ്പറുമായും സിവിൽ ഐഡിയുമായും മാച്ച് ചെയ്യാതിരുന്നതിനാൽ അധികൃതർ തടസ്സം അറിയിക്കുകയായിരുന്നു. കെ.എൽ കുവൈത്ത് അംഗങ്ങൾ രാത്രി 11 ന് കഫീലിനെ ബന്ധപ്പെടുകയും എയർപോർട്ടിൽ എത്തിച്ച് യാത്രക്കുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. കെ.എൽ കുവൈത്ത് അംഗങ്ങൾ ഓൺലൈൻ വഴി പുതിയ പാസ്പോർട്ട് വിവരങ്ങൾ ശരിയാക്കി. പുതിയ ടിക്കറ്റിൽ കഴിഞ്ഞ ദിവസം അനിലമോൾ നാട്ടിലേക്ക് തിരിച്ചു.
കെ.എൽ കുവൈത്ത് അഡ്മിൻസ് സിറാജ് കടയ്ക്കൽ, സമീർ കാസിം, ഷാനവാസ് ബഷീർ ഇടമൺ, സിതോജ് ഇടുക്കി, വിനയ്,അനീഷ് എന്നിവർ വിമാനത്താവളത്തിൽ യാത്രയാക്കാനെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.