സ്വകാര്യ ആശുപത്രികൾക്ക് വാക്സിൻ ഇറക്കുമതി ചെയ്യാം
text_fieldsഅംഗീകൃത ഫ്രാഞ്ചൈസികളിലൂടെ ആരോഗ്യ മന്ത്രാലയത്തിെൻറ ഏകോപനത്തിൽ നടത്തണം
കുവൈത്ത് സിറ്റി: സ്വകാര്യ ആശുപത്രികളെ വാക്സിൻ ഇറക്കുമതി ചെയ്യുന്നതിൽനിന്ന് വിലക്കിയതായ സമൂഹ മാധ്യമങ്ങളിലെ പ്രചാരണം ആരോഗ്യ മന്ത്രാലയം നിഷേധിച്ചു.
കുവൈത്ത് അംഗീകരിച്ച വാക്സിനുകൾ ഇറക്കുമതി ചെയ്യാൻ അനുമതി നൽകി ഫെബ്രുവരി 24ന് സർക്കുലർ ഇറക്കിയിരുന്നു. അതേസമയം, അംഗീകൃത ഫ്രഞ്ചൈസികളിലൂടെയും രജിസ്റ്റർ ചെയ്ത കമ്പനികളിലൂടെയും മാത്രമേ ഇറക്കുമതി ചെയ്യാൻ കഴിയൂ. കമ്പനികൾ ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെടണം. അതേസമയം, നിലവിൽ കുവൈത്തിൽ പൊതുമേഖലയിലൂടെ മാത്രമാണ് കോവിഡ് വാക്സിൻ വിതരണം നടക്കുന്നത്. 31 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെ 36 കേന്ദ്രങ്ങളിലൂടെ സൗജന്യമായാണ് വാക്സിൻ നൽകുന്നത്.
പത്ത് മൊബൈൽ വാക്സിനേഷൻ യൂനിറ്റുകളും പ്രവർത്തിക്കുന്നു. 15 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഫൈസർ വാക്സിനും 16 എണ്ണത്തിൽ ഒാക്സ്ഫഡ് ആസ്ട്രസെനകയുമാണ് നൽകുന്നത്.
ഇതു കൂടാതെ മിഷ്രിഫ് ഇൻറർനാഷനൽ എക്സിബിഷൻ സെൻറർ, ശൈഖ് ജാബിർ പാലത്തിനോടനുബന്ധിച്ച ഡ്രൈവ് ത്രൂ വാക്സിനേഷൻ കേന്ദ്രം, സൈനിക ആശുപത്രി, അഹ്മദി ആശുപത്രി, നാഷനൽ ഗാർഡ് സെൻറർ എന്നിവിടങ്ങളിൽ കൂടിയാണ് വാക്സിനേഷന് സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.