സന്ദർശക വിസ കാലാവധി കഴിഞ്ഞവർ നവംബർ 30നകം തിരിച്ചുപോവണം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ സന്ദർശക വിസയിലുള്ളവർ നവംബർ 30നകം തിരിച്ചുപോവണമെന്ന് ആഭ്യന്തര മന്ത്രാലയം.കുവൈത്തിൽ മാർച്ച് ഒന്നുമുതൽ മൂന്ന് ഘട്ടങ്ങളിലായി ഒമ്പത് മാസം സന്ദർശക വിസ ഉൾപ്പെടെ എല്ലാ വിസകൾക്കും കാലാവധി നീട്ടി നൽകിയിരുന്നു.ഇൗ കാലാവധി നവംബർ 30ന് കഴിയുകയാണ്.
മാർച്ച് ഒന്നുമുതൽ മേയ് 31 വരെയും പിന്നീട് ആഗസ്റ്റ് 31 വരെയും തുടർന്ന് നവംബർ 30 വരെയും നീട്ടി നൽകുകയായിരുന്നു. മാനുഷിക പരിഗണന വെച്ചും താമസകാര്യ ഒാഫിസിൽ കൂടുതൽ ആളുകൾ ഒത്തുകൂടി തിരക്കുണ്ടാവുന്നത് ഒഴിവാക്കാനുമാണ് വിസ കാലാവധി നീട്ടിനൽകിയത്.
ആഭ്യന്തര മന്ത്രാലയത്തിെൻറ വെബ്സൈറ്റ് വഴി ഒാൺലൈനായും താമസകാര്യാലയത്തിൽ നേരിെട്ടത്തിയും വിസ പുതുക്കാവുന്നതാണ്. നവംബർ 30നകം തങ്ങൾക്ക് കീഴിലുള്ള തൊഴിലാളികളുടെ വിസ പുതുക്കണമെന്ന് ആഭ്യന്തര മന്ത്രാലയം സ്പോൺസർമാരോട് ആവശ്യപ്പെട്ടു.മാനുഷിക പരിഗണന നൽകി കുവൈത്ത് സ്വാഭാവിക വിസ എക്സ്റ്റെൻഷൻ നൽകിയത് നിരവധി പ്രവാസികൾക്ക് ആശ്വാസമായിരുന്നു.
വിമാന സർവിസ് ഇല്ലാത്തതിനാൽ മടങ്ങാൻ കഴിയാതെ വൻ തുക പിഴ ഒടുക്കേണ്ടിവരുമെന്ന് കരുതിയ ഘട്ടത്തിലാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം കാലാവധി കഴിയുന്ന എല്ലാ വിസകൾക്കും സ്വഭാവിക എക്സ്റ്റെൻഷൻ നൽകിയത്.പ്രത്യേക അപേക്ഷ നൽകാതെത്തന്നെ സ്വാഭാവികമായി വിസ കാലാവധി നീട്ടിക്കിട്ടുന്ന സംവിധാനമാണ് കുവൈത്ത് നടപ്പാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.