Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​ല​യാ​ള​ത്തി​ന്റെ...

മ​ല​യാ​ള​ത്തി​ന്റെ ശ​ബ്ദം, സൗ​ന്ദ​ര്യം; ശ്ര​ദ്ധേ​യ​മാ​യി ‘ഇ​ള​നീ​ർ’ സം​വാ​ദ സ​ദ​സ്സ്

text_fields
bookmark_border
audience
cancel
camera_alt

ഇളനീർ സംവാദ സദസ്സിനെത്തിയവർ

കു​വൈ​ത്ത് സി​റ്റി: ഗ​ൾ​ഫ്മാ​ധ്യ​മം ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ ഭാ​ഗ​മാ​യി സം​ഘടി​പ്പി​ച്ച ‘എ​ന്റെ സ്വ​ന്തം കേ​ര​ളം പ​റ​യു​ന്ന​തും പ​റ​യേ​ണ്ട​തും’ സം​വാ​ദ സ​ദ​സ്സ് മ​ല​യാ​ളി​യു​ടെ സം​വാ​ദ സം​സ്കാ​ര​ത്തി​ലെ ഗു​ണാ​ത്മ​ക​വും പ്ര​തി​ലോ​മ​ക​ര​വു​മാ​യ വ​ശ​ങ്ങ​ളെ​കു​റി​ച്ച ച​ർ​ച്ച വേ​ദി​യാ​യി.

കേ​ര​ള​വും മ​ല​യാ​ള ഭാ​ഷ​യും മ​ല​യാ​ളി​യു​ടെ ദേ​ശാ​ന്ത​ര യാ​ത്ര​ക​ളും പോ​രാ​ട്ട​വും അ​തി​ജീ​വ​ന​വു​മെ​ല്ലാം ച​ർ​ച്ച​യാ​യ വേ​ദി​യി​ൽ ‘മാ​ധ്യ​മ’​വും ‘ഗ​ൾ​ഫ്മാ​ധ്യ​മ​വും’ നി​ർ​വ​ഹി​ച്ച സം​ഭാ​വ​ന​ക​ളും വി​ല​യി​രു​ത്ത​പ്പെ​ട്ടു.

മാ​ധ്യ​മം ഗ്രൂ​പ്പ് എ​ഡി​റ്റ​ർ ഒ. ​അ​ബ്ദു​റ​ഹ്മാ​ൻ, ന​ട​നും സം​വി​ധാ​യ​ക​നും,എ​ഴു​ത്തു​കാ​ര​നു​മാ​യ മ​ധു​പാ​ൽ, സാ​മൂ​ഹി​ക ചി​ന്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ കെ.​കെ ബാ​ബു​രാ​ജ്,മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ നി​ഷാ​ദ് റാ​വു​ത്ത​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട പാ​ന​ൽ മ​ല​യാ​ളി​യു​ടെ ഇ​ന്നും ഇ​ന്ന​ലെ​ക​ളും സൂ​ക്ഷ്മമായി വി​ല​യി​രു​ത്ത​ൽ ന​ട​ത്തി.

ഒ. ​അ​ബ്ദു​റ​ഹ്മാ​ൻ, മ​ധു​പാ​ൽ, കെ.​കെ ബാ​ബു​രാ​ജ്, നി​ഷാ​ദ് റാ​വു​ത്ത​ർ എ​ന്നി​വ​ർ സംസാരിക്കുന്നു

സാ​ഹി​ത്യ​വും സി​നി​മ​യും കേ​ര​ള​ത്തെ​യും മ​ല​യാ​ളി​യെ​യും എ​ങ്ങ​നെ​യെ​ല്ലാ​മാ​ണ് സ്വാ​ധീ​നി​ക്കു​ന്ന​തെ​ന്ന് ന​ട​നും, സം​വി​ധാ​യ​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ മ​ധു​പാ​ൽ പ്ര​ഭാ​ഷ​ണ​ത്തി​ൽ സൂ​ചി​പ്പി​ച്ചു. കേ​ര​ള​ത്തി​ന്റെ വ​ർ​ത്ത​മാ​ന​വും ച​രി​ത്ര​വും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്റെ ക​ണ്ണി​ലൂ​ടെ നി​ഷാ​ദ് റാ​വു​ത്ത​ർ അ​വ​ത​രി​പ്പി​ച്ചു.

അ​റു​പ​ത് ആ​ണ്ട് പി​ന്നി​ട്ട കേ​ര​ള​ത്തി​ന്റെ നേ​ട്ട​വും കോ​ട്ട​വും മാ​ധ്യ​മം ഗ്രൂ​പ്പ് എ​ഡി​റ്റ​ർ ഒ. ​അ​ബ്ദു​റ​ഹ്മാ​ൻ ത​ന്റെ സം​സാ​ര​ത്തി​ൽ സൂ​ചി​പ്പി​ച്ചു. മാ​ധ്യ​മ സം​വാ​ദ​ങ്ങ​ൾ കേ​ര​ള​ത്തെ കൂ​ടു​ത​ൽ മു​ന്നോ​ട്ടു ന​യി​ക്കു​ന്ന​തി​ന് സ​ഹാ​യി​ക്കു​ന്ന രൂ​പ​ത്തി​ൽ പ​രി​വ​ർ​ത്തി​ക്ക​െ​പ്പെ​ട​മെ​ന്നും പൊ​തു​സ​മൂ​ഹ​ത്തി​ന്റെ കാ​ഴ്ച​പ്പാ​ടു​ക​ളു​ടെ പ്ര​തി​ഫ​ല​ന​മാ​ണ് മാ​ധ്യ​മ​ങ്ങ​ളി​ൽ ദൃ​ശ്യ​മാ​കു​ന്ന​തെ​ന്നും സം​വാ​ദ​സ​ദ​സ്സി​ൽ അ​ഭി​പ്രാ​യ​മു​യ​ർ​ന്നു.

പ്ര​വാ​സി മ​ല​യാ​ളി​യു​ടെ ജീ​വി​ത​ത്തി​ൽ ക​ഴി​ഞ്ഞ കാ​ൽ​നൂ​റ്റാ​ണ്ട് കാ​ലം ‘ഗ​ൾ​ഫ്മാ​ധ്യ​മം’ ചെ​ലു​ത്തി​യ സ്വാ​ധീ​നം സ്വാ​ഗ​ത പ്ര​ഭാ​ഷ​ണ​ത്തി​ൽ ഗ​ൾ​ഫ് മാ​ധ്യ​മം എ​ഡി​റ്റോ​റി​യ​ൽ ഹെ​ഡ് സാ​ലി​ഹ് കോ​ട്ട​പ്പ​ള്ളി ചൂ​ണ്ടി​കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf MadhyamamKuwait NewsIlaneer
News Summary - The voice and beauty of Malayalam-Ilaneer debate
Next Story