മായ രാമെൻറ കുടുംബത്തിന് ക്ഷേമനിധി തുക കൈമാറി
text_fieldsകുവൈത്ത് സിറ്റി: കല കുവൈത്ത് റിഗ്ഗായ് എ യൂനിറ്റ് അംഗമായിരിക്കെ മരണമടഞ്ഞ മായ രാമെൻറ കുടുംബത്തിനുള്ള ക്ഷേമനിധി തുക കൈമാറി. കല കുവൈത്ത് അബ്ബാസിയ ഓഫിസിൽ നടന്ന ചടങ്ങിൽ മായ രാമെൻറ ഭർത്താവ് സജീവിന് ജനറൽ സെക്രട്ടറി സി.കെ. നൗഷാദ് കൈമാറി. ചടങ്ങിൽ കല കുവൈത്ത് പ്രസിഡൻറ് ജോതിഷ് ചെറിയാൻ, ട്രഷറർ പി.ബി. സുരേഷ്, സാൽമിയ മേഖല സെക്രട്ടറി അജ്നാസ് മുഹമ്മദ്, മേഖല പ്രസിഡൻറ് ഭാഗ്യനാഥൻ, കേന്ദ്ര കമ്മിറ്റി അംഗം പി.ആർ. കിരൺ, സജി ജനാർദനൻ, സാൽമിയ മേഖല എക്സിക്യൂട്ടിവ് അംഗങ്ങളായ വിനോദ് ജോൺ, അൻസാരി, റിഗ്ഗായ് യൂനിറ്റ് കൺവീനർ രാജു, റിഗ്ഗായ് എ യൂനിറ്റ് കൺവീനർ ജിജുലാൽ എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.