രാജേഷിെൻറ കുടുംബത്തിന് ക്ഷേമനിധി തുക കൈമാറി
text_fieldsകുവൈത്ത് സിറ്റി: കല കുവൈത്ത് അംഗമായിരിക്കെ നിര്യാതനായ രാജേഷിെൻറ കുടുംബത്തിനുള്ള ക്ഷേമനിധി തുക കൈമാറി. രാജേഷിെൻറ കുവൈത്തിലെ താമസസ്ഥലത്ത് നടന്ന ചടങ്ങിൽ കല കുവൈത്ത് പ്രസിഡൻറ് ജ്യോതിഷ് ചെറിയാൻ രാജേഷിെൻറ ഭാര്യ രമ്യ രാജേഷിന് ക്ഷേമനിധി തുക കൈമാറി.
കല കുവൈത്ത് ട്രഷറർ പി.ബി. സുരേഷ്, ജോയൻറ് സെക്രട്ടറി ആസഫ് അലി, മേഖല സെക്രട്ടറി രജീഷ്, സാമൂഹിക വിഭാഗം സെക്രട്ടറി അനൂപ് മങ്ങാട്ട്, ഫഹാഹീൽ മേഖല പ്രസിഡൻറ് പി.ജി. ജ്യോതിഷ്, മേഖല എക്സിക്യൂട്ടിവ് അംഗം പ്രസീത്, യൂനിറ്റ് കൺവീനർ സിറിൽ, കല കുവൈത്ത് പ്രവർത്തകരായ ജെ. സജി, ജിജോ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.