കല (ആർട്ട്) കുവൈത്ത് 'നിറം 2020' ചിത്രരചനമത്സര വിജയികളെ പ്രഖ്യാപിച്ചു
text_fieldsകുവൈത്ത് സിറ്റി: ശിശുദിനത്തോടനുബന്ധിച്ച് കല (ആർട്ട്) കുവൈത്ത് അമേരിക്കൻ ടൂറിസ്റ്ററുമായി സഹകരിച്ച് സംഘടിപ്പിച്ച 'നിറം 2020' ചിത്രരചനമത്സര വിജയികളെ പ്രഖ്യാപിച്ചു. കോവിഡ് പശ്ചാത്തലത്തിൽ സാേങ്കതികവിദ്യ ഉപയോഗിച്ച് സ്വന്തം വീടുകളിൽ തന്നെയാണ് കുട്ടികൾ മത്സരത്തിൽ പങ്കെടുത്തത്.
ഭാരതീയ വിദ്യാഭവൻ അബ്ബാസിയ ഒന്നാം സ്ഥാനവും ഫഹാഹീൽ അൽ-വതനീ ഇന്ത്യൻ പ്രൈവറ്റ് സ്കൂൾ രണ്ടാം സ്ഥാനവും അഹ്മദി, മൂന്നാം സ്ഥാനം ലേണേഴ്സ് ഓൺ അക്കാദമി, അബ്ബാസിയ മൂന്നാം സ്ഥാനവും നേടി. കല (ആർട്ട്) കുവൈത്ത് സ്ഥാപകാംഗവും ഉപദേഷ്ടാവുമായിരുന്ന സി. ഭാസ്കരെൻറ സ്മരണക്കായി ഏർപ്പെടുത്തിയ സി. ഭാസ്കരൻ മെമ്മോറിയൽ ട്രോഫി ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ, അബ്ബാസിയ കരസ്ഥമാക്കി.
എൽ.കെ.ജി മുതൽ 12ാം ക്ലാസ് വരെ നാല് പ്രായവിഭാഗങ്ങളായാണ് മത്സരം സംഘടിപ്പിച്ചത്. ഗ്രൂപ് എ അദ്വിക് നായക്, ജാബിരിയ ഇന്ത്യൻ സ്കൂൾ, ഗ്രൂപ് ബി ആബെൽ അലക്സ്, ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ, അമ്മാൻ, ഗ്രൂപ് സി നിവേത ജിജു, ഗൾഫ് ഇന്ത്യൻ സ്കൂൾ, ഫഹാഹീൽ, ഗ്രൂപ് ഡി റീഡ ഷിമാസ് ഹുഡ, ഫഹാഹീൽ അൽ-വതനീ ഇന്ത്യൻ പ്രൈവറ്റ് സ്കൂൾ എന്നിവർ ഒന്നാം സ്ഥാനം നേടി.
ബേസിൽ ജോജി (ഗൾഫ് ഇന്ത്യൻ സ്കൂൾ, ഫഹഹീൽ), അദ്വീത അരവിന്ദൻ (ഭാരതീയ വിദ്യാഭവൻ), മൃദുല രവീന്ദ്രൻ (ഭാരതീയ വിദ്യാഭവൻ) ആൽഡിൻ ബിനോയ് (ലേണേഴ്സ് ഓൺ അക്കാദമി) യൂനിസ് ഡിൻജെൻ (ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ) എന്നിവർ രണ്ടാം സ്ഥാനവും പതിക് ജിഗ്നേഷ് (ജാക്ക് ആൻഡ് ജിൽ ഭവൻസ്) ഡിയോൺ ജെയ്സൺ (ലേണേഴ്സ് ഓൺ അക്കാദമി) അകെയ്ൻ മിൻസുക, സാധന സെന്തിൽനാഥൻ (ഫഹാഹീൽ അൽ-വതനീ ഇന്ത്യൻ പ്രൈവറ്റ് സ്കൂൾ), സിദ്ധാർഥ് കെ. വിനോദ് (ലേണേഴ്സ് ഓൺ അക്കാദമി) എയ്ഞ്ചൽ മേരി തോമസ് (ഇന്ത്യൻ സെൻട്രൽ സ്കൂൾ) സാന്ദ്ര സിബിച്ചൻ (യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ) എന്നിവർ മൂന്നാം സ്ഥാനവും നേടി.
ഇതോടനുബന്ധിച്ച് നടത്തിയ കളിമൺ ശിൽപ നിർമാണത്തിൽ ഷാഹുൽ ഹമീദീൻ തംസുദീൻ (ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ ഖൈത്താൻ) ഒന്നാം സമ്മാനവും മരിയൽ ജെറാൾഡ് (യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ) രണ്ടാം സ്ഥാനവും നഫീസത്ത് റവാൻ (കാർമൽ സ്കൂൾ) മൂന്നാം സമ്മാനവും കരസ്ഥമാക്കി. കലാകാരന്മാരായ ശശികൃഷ്ണൻ, ജോൺ മാവേലിക്കര, സുനിൽ കുളനട, രജീഷ് സുദിന എന്നിവർ വിധികർത്താക്കളായി. 96 പേർക്ക് മെറിറ്റ് പ്രൈസും 220 പേർക്ക് പ്രോത്സാഹന സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്. മത്സരഫലം മുഴുവനായി www.kalakuwait.net എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.