ശൈത്യകാല ക്യാമ്പിങ് സീസൺ അവസാനിക്കുന്നു
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് ഈ സീസണിലെ വസന്തകാല ക്യാമ്പിങ്ങിനുള്ള സമയപരിധി ഈമാസം 15ന് അവസാനിക്കും. സമയപരിധിക്ക് മുമ്പ് തമ്പ് ഉടമകൾ സ്വമേധയാ ക്യാമ്പുകൾ പൊളിക്കണമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി അറിയിച്ചു.
ഇത് സംബന്ധമായ തയാറെടുപ്പുകൾ അവലോകനം ചെയ്യാൻ സ്പ്രിങ് ക്യാമ്പ് കമ്മിറ്റി അടുത്ത ഞായറാഴ്ച ചേരും. ക്യാമ്പിങ് സൈറ്റുകളുടെ ശുചിത്വം ഉറപ്പാക്കണമെന്നും നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു. ഈ സീസണിൽ നവംബർ 15 മുതൽ മാർച്ച് 15 വരെയാണ് രാജ്യത്ത് ശൈത്യകാല തമ്പുകള്‍ക്ക് അനുമതി. മുനിസിപ്പാലിറ്റി നിർണയിച്ചു നൽകിയ മരുപ്രദേശങ്ങളിൽ മാത്രമാണ് തമ്പുകൾ പണിയാൻ അനുമതിയുള്ളത്.
തണുപ്പാസ്വദിച്ച് മരുഭൂമിയിൽ രാപാർക്കൽ അറബികളുടെ പാരമ്പര്യത്തിന്റെ ഭാഗമാണ്. പ്രവാസികളും കുറഞ്ഞ ദിവസങ്ങൾക്ക് ഇത്തരം തമ്പുകളിൽ തങ്ങാറുണ്ട്. വിവിധ പരിപാടികളും കൂട്ടായ്മകളും തമ്പുകളിൽ സംഘടിപ്പിക്കുന്നവരും നിരവധിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.