ലോകകപ്പ് ക്രിക്കറ്റ് ട്രോഫി കുവൈത്തിലെത്തുന്നു;അരികെ കാണാം ലോകകപ്പ്
text_fieldsകുവൈത്ത് സിറ്റി: ലോക ക്രിക്കറ്റ് പ്രതിഭകളുടെ കൈയൊപ്പ് പതിഞ്ഞ ഐ.സി.സി പുരുഷ ഏകദിന ലോകകപ്പ് ക്രിക്കറ്റ് ട്രോഫി കുവൈത്തിലെത്തുന്നു. ഐ.സി.സി ഏകദിന ലോകകപ്പ് ട്രോഫി ടൂർ-2023ന്റെ ഭാഗമായാണ് കുവൈത്തിലും ട്രോഫി എത്തുന്നത്. ആഗസ്റ്റ് 10, 11 തീയതികളിൽ കുവൈത്ത് സുലൈബിയ ക്രിക്കറ്റ് ഗ്രൗണ്ടിൽ ക്രിക്കറ്റ് ഫാൻസിനായി ട്രോഫി പ്രദർശിപ്പിക്കും. ഈ വർഷം ഒക്ടോബർ, നവംബർ മാസങ്ങളിൽ ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിന്റെ മുന്നോടിയായാണ് ലോകകപ്പ് ട്രോഫി ടൂർ. ലോകത്തെ 18 രാജ്യങ്ങളിൽ ട്രോഫി പ്രദർശിപ്പിക്കുന്നുണ്ട്.
ജി.സി.സിയിൽ കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിലാണ് പ്രദർശനം. ലോകമെമ്പാടുമുള്ള പ്രശസ്തമായ ലാൻഡ്മാർക്കുകളിലെ പ്രദർശനത്തിനൊപ്പം അതതിടങ്ങളിലെ രാഷ്ട്രത്തലവന്മാരുമായുള്ള കൂടിക്കാഴ്ചകൾ, ക്രിക്കറ്റ് വികസനപരിപാടികളെ പിന്തുണക്കൽ എന്നിവക്കും ഐ.സി.സി രൂപംനൽകിയിട്ടുണ്ട്. ഇന്ത്യയിൽനിന്ന് ആരംഭിച്ച പര്യടനം സെപ്റ്റംബർ നാലിന് ആതിഥേയ രാജ്യത്തേക്കു മടങ്ങിയെത്തും.
ഇന്ത്യ, ന്യൂസിലൻഡ്, ആസ്ട്രേലിയ, യു.എസ്.എ, വെസ്റ്റിൻഡീസ്, പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾ പിന്നിട്ടാണ് ആഗസ്റ്റ് 10ന് ട്രോഫി കുവൈത്തിലെത്തുക. തുടർന്ന് ആഗസ്റ്റ് 12, 13 തീയതികളിൽ ബഹ്റൈനിൽ പ്രദർശിപ്പിക്കും. ഇറ്റലി, ഫ്രാൻസ്, ഇംഗ്ലണ്ട്, മലേഷ്യ, യുഗാണ്ട, നൈജീരിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലും പ്രദർശനം കഴിഞ്ഞ് സെപ്റ്റംബർ നാലിന് ഇന്ത്യയിൽ തിരികെയെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.