യൂത്ത് തിയറ്റർ ഡേ ഫെസ്റ്റിവൽ നാളെ സമാപിക്കും
text_fieldsദസ്മ തിയറ്ററിൽ നടക്കുന്ന 13ാമത് യൂത്ത് തിയറ്റർ ഡേ ഫെസ്റ്റിവൽ
കുവൈത്ത് സിറ്റി: 13ാമത് യൂത്ത് തിയറ്റർ ഡേ ഫെസ്റ്റിവൽ ഞായറാഴ്ച സമാപിക്കും. ദസ്മ തിയറ്ററിൽ നടക്കുന്ന നാടകോത്സവം മാർച്ച് 13ന് യുവജനകാര്യ മന്ത്രി അലി അൽ മൂസയാണ് ഉദ്ഘാടനം ചെയ്തത്. കോവിഡ് സാഹചര്യം മെച്ചപ്പെട്ട് ഒത്തുകൂടാൻ അവസരം ലഭിച്ചശേഷം നടക്കുന്ന നാടകോത്സവം കാണാൻ നിരവധി പേരാണ് എത്തുന്നത്.
കോവിഡ് കാരണം കഴിഞ്ഞ രണ്ടുവർഷങ്ങളിൽ ഫെസ്റ്റിവൽ നടത്തിയിരുന്നില്ല.
വൈവിധ്യമാർന്ന അവതരണങ്ങൾ കൊണ്ട് ശ്രദ്ധേയമാണ് മേളയെന്നും കുവൈത്തിന്റെ കലാരംഗത്തെ ഭാവി ശോഭനമാണെന്ന ആത്മവിശ്വാസം ലഭിക്കുന്ന പ്രതികരണമാണ് നാടക സംഘങ്ങളിൽനിന്നും കാഴ്ചക്കാരിൽനിന്നും ലഭിക്കുന്നതെന്നും ഫെസ്റ്റിവൽ പ്രസിഡൻറ് മുഹമ്മദ് അൽ മസാൽ പറഞ്ഞു. മത്സര സ്വഭാവത്തിൽ നടക്കുന്ന നാടകമേളയിലെ വിജയികളെ സമാപനദിവസം ആദരിക്കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.