നിർമാണ സാമഗ്രി മോഷണം; ഏഷ്യൻ തൊഴിലാളി സംഘം അറസ്റ്റിൽ
text_fieldsകുവൈത്ത് സിറ്റി: മുത്ലയിലെ നിർമാണ സൈറ്റുകളിൽനിന്ന് വസ്തുക്കൾ മോഷണം നടത്തിയ സംഘം പിടിയിൽ. ജഹ്റ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്മെൻറാണ് പ്രതികളെ പിടികൂടിയത്. നിർമാണ സാമഗ്രികൾ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട ഒന്നിലധികം പരാതികൾ ലഭിച്ചതിനെത്തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
അന്വേഷണത്തിൽ ഏഷ്യൻ തൊഴിലാളികളുടെ സംഘമാണ് മോഷണത്തിന് പിന്നിലെന്ന് വ്യക്തമായി. പ്രതികൾ മുത്ലയിലെ വിവിധ നിർമാണ സൈറ്റുകൾ ലക്ഷ്യമിട്ട് തന്ത്രപരമായി വസ്തുക്കൾ മോഷ്ടിക്കുകയും കുറഞ്ഞ വിലക്ക് മറിച്ചു വിൽക്കുകയും ചെയ്തുവരികയായിരുന്നു. മോഷണം നിർമാണ പദ്ധതികളെ തടസ്സപ്പെടുത്തുകയും കരാറുകാർക്കും നിർമാതാക്കൾക്കും സാമ്പത്തിക നഷ്ടമുണ്ടാക്കുകയും ചെയ്തിരുന്നു.
തുടർന്ന് അന്വേഷണ സംഘം മോഷ്ടിച്ച നിർമാണ സാമഗ്രികൾ വൻതോതിൽ ജലീബിലെ ഒരു ഗോഡൗണിൽനിന്ന് കണ്ടെത്തി. ഇവ വിൽക്കുന്നതിന് മുമ്പ് ഇവിടെ സൂക്ഷിച്ചതായിരുന്നു. അറസ്റ്റിലായ വ്യക്തികളെ തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.