തൊഴിലിന് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത് 18,000 സ്വദേശികൾ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ തൊഴിലിന് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത് 18,000 സ്വദേശികൾ. മാൻപവർ അതോറിറ്റിയാണ് കണക്ക് വ്യക്തമാക്കിയത്. ബിരുദം, ഡിപ്ലോമ, സെക്കൻഡറി വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ് അപേക്ഷകരിൽ 82 ശതമാനവും. 59 ശതമാനത്തിന് (10,673 പേർക്ക്) ബിരുദമുണ്ട്.
2993 പേർ ഡിപ്ലോമക്കാരും 1230 പേർ ഹൈസ്കൂൾ വിദ്യാഭ്യാസ യോഗ്യതയുള്ളവരുമാണ്. തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായി ബഹുമുഖ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുമ്പോഴും തൊഴിലന്വേഷകരുടെ എണ്ണത്തിൽ വർധനവുണ്ടാകുന്നുണ്ട്. സ്വദേശിവത്കരണം ശക്തിപ്പെടുത്താൻ ഇത് അധികൃതരെ പ്രേരിപ്പിക്കും.
അതേസമയം, സർക്കാർ ജോലിക്ക് അപേക്ഷ നൽകി കാത്തിരിക്കുന്നവരിൽ വലിയൊരു ഭാഗം കിട്ടിയ ജോലി സ്വീകരിക്കുന്നില്ല.അവർ ആഗ്രഹിക്കുന്ന ജോലി അല്ലാത്തതിനാലാണിത്. ചില പ്രത്യേക വകുപ്പുകളിലും തസ്തികളിലും മാത്രം ജോലി ചെയ്യാൻ തയാറുള്ളവരാണ് ഒരു വിഭാഗം.
കാര്യമായ ബുദ്ധിമുട്ടില്ലാത്ത ജോലി മതിയെന്ന നിലപാടാണ് ഇവർക്ക്. വേണ്ടത്ര ഗൗരവത്തോടെയല്ല പലരും ജോലിക്ക് അപേക്ഷിച്ചത്. ആനുകൂല്യങ്ങൾ നഷ്ടമാവാതിരിക്കാൻ മാത്രമാണ് അപേക്ഷ നൽകുന്നത്.
സ്വകാര്യമേഖലയിൽ ജോലിയെടുക്കാൻ സ്വദേശികളെ പ്രോത്സാഹിപ്പിക്കുന്ന നടപടികളുമായി സർക്കാർ മുന്നോട്ടുപോവുേമ്പാൾ സർക്കാർ ജോലി മതി എന്ന നിലപാടാണ് ഭൂരിഭാഗത്തിനും.സർക്കാർ ജോലി കിട്ടിയിട്ടും നിരസിക്കുന്ന നിലപാടും ഒരു വിഭാഗം വെച്ചുപുലർത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.