കുവൈത്തിൽ തൽക്കാലം കർഫ്യൂ ഇല്ല
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ തൽക്കാലം കർഫ്യൂ ഏർപ്പെടുത്തേണ്ടെന്ന് മന്ത്രിസഭ തീരുമാനിച്ചു. കോവിഡ് വ്യാപന സാഹചര്യം സംബന്ധിച്ച് ആരോഗ്യ വകുപ്പിെൻറ റിപ്പോർട്ട് അവലോകനം ചെയ്ത മന്ത്രിസഭ തൽക്കാലം കർഫ്യൂ വേണ്ടെന്നും വരുംദിവസങ്ങളിലെ സാഹചര്യം വിലയിരുത്തി ആവശ്യമെങ്കിൽ പിന്നീട് ആകാമെന്നുമാണ് തീരുമാനിച്ചത്.
അതേസമയം, ഒത്തുകൂടലുകൾ തടയാനും കോവിഡ് പ്രതിരോധം ഉറപ്പുവരുത്താനും കർശന നടപടി സ്വീകരിക്കാൻ ധാരണയായിട്ടുണ്ട്. ദേശീയ ദിനാഘോഷത്തിനോടനുബന്ധിച്ച് ഒത്തുകൂടലുകൾ ഒഴിവാക്കാൻ ഭാഗിക കർഫ്യൂ ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ രാജ്യനിവാസികളെ ആശങ്കയിലാക്കിയിരുന്നു. കെ.ഒ.സി ഉൾപ്പെടെ വിവിധ കമ്പനികൾ കർഫ്യൂവിന് തയാറെടുപ്പ് ആരംഭിച്ചതും ആശങ്ക വർധിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.