Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവിമാനവിലക്കുള്ള...

വിമാനവിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ മാറ്റമില്ല

text_fields
bookmark_border
വിമാനവിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ മാറ്റമില്ല
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിലേക്ക്​ നേരിട്ട്​ വരുന്നതിന്​ വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ മാറ്റമില്ല. ഇന്ത്യ ഉൾപ്പെടെ 34 രാജ്യങ്ങളാണ്​ നിലവിൽ പട്ടികയിലുള്ളത്​. ഇന്ത്യ, കൊളംബിയ, അർമേനിയ, ബോസ്​നിയ ആൻഡ്​ ഹെർസഗോവിന, ഇന്തൊനേഷ്യ, ചിലി, ഇറ്റലി, വടക്കൻ മാസിഡോണിയ, മോണ്ടിനെഗ്രോ, ഡൊമിനിക്കൻ റിപ്പബ്ലിക്​, ചൈന, ബ്രസീൽ, സിറിയ, സ്​പെയിൻ, ഇറാഖ്​, മെക്​സികോ, ലെബനാൻ, ഹോ​േങ്കാങ്, സെർബിയ, ഇറാൻ, ഫിലിപ്പീൻസ്​, ബംഗ്ലാദേശ്​, ശ്രീലങ്ക, നേപ്പാൾ, പാകിസ്​താൻ, ഇൗജിപ്​ത്​, പനാമ, പെറു, മൊൽഡോവ, അഫ്​ഗാനിസ്​താൻ, യമൻ, ഫ്രാൻസ്​, അർജൻറീന എന്നീ രാജ്യങ്ങളിൽനിന്നാണ്​ കുവൈത്തിലേക്ക്​ നേരിട്ട്​ വരുന്നതിന്​ അനുമതിയില്ലാത്തത്​. ആദ്യം ഏഴുരാജ്യങ്ങളായിരുന്നത്​ പിന്നീട്​ 31 ആക്കുകയും അതിന്​ ശേഷം അഫ്​ഗാനിസ്​താനെകൂടി പട്ടികയിൽ ചേർക്കുകയുമായിരുന്നു.

അതിന്​ ശേഷം പട്ടികയിൽനിന്ന്​ സിങ്കപ്പൂരിനെ ഒഴിവാക്കുകയും യമൻ, ഫ്രാൻസ്​, അർജൻറീന എന്നീ രാജ്യങ്ങളെ ഉൾപ്പെടുത്തുകയും ചെയ്​തു. സെപ്​റ്റംബർ 14നാണ്​ ഇൗ മാറ്റം വരുത്തിയത്​. അതിനു​ ശേഷം മാറ്റം വരുത്തിയിട്ടില്ല. പത്തു​ ദിവസം കൂടു​േമ്പാൾ ​വിവിധ രാജ്യങ്ങളിലെ കോവിഡ്​ വ്യാപനം വിലയിരുത്തി പട്ടിക പരിഷ്​കരിക്കുമെന്ന്​ നേരത്തെ അധികൃതർ വ്യക്​തമാക്കിയിരുന്നു. ഇൗ രാജ്യങ്ങളിൽനിന്ന്​ വിലക്കില്ലാത്ത രാജ്യങ്ങളിൽ എത്തി രണ്ടാഴ്​ച അവിടെ താമസിച്ച്​ കോവിഡ്​ പരിശോധന നടത്തി നെഗറ്റിവാണെങ്കിൽ കുവൈത്തിലേക്ക്​ വരുന്നതിന്​ തടസ്സമില്ല. ദുബൈ വഴി നിരവധി പേർ ഇങ്ങനെ വന്നു. വൻ ടിക്കറ്റ്​ നിരക്കാണ്​ ഇൗ റൂട്ടിൽ ഇപ്പോൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flightkuwait newscountries
Next Story