നിയമ ലംഘകരോട് മയമില്ല
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് കെട്ടിട നിയമലംഘനങ്ങൾക്കെതിരെ കർശന പരിശോധനകളും നടപടികളും തുടരുന്നു. ഫ്ലാറ്റുകൾ കെട്ടിടങ്ങൾ എന്നിവയോട് ചേർന്ന് നിയമവിരുദ്ധമായി നിർമിച്ച എല്ലാ നിർമിതികളും നീക്കം ചെയ്യാൻ അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്. കെട്ടിടങ്ങളുടെ ബേസ്മെന്റ്, പാർക്കിങ് സ്ഥലം എന്നിവ പ്ലാനിൽ ഉള്ളതുപോലെ നിലനിർത്താനും ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾ അടക്കം പൊളിച്ചു നീക്കാനും ആണ് നിർദേശം. ഇതിൽ നടപടികൾ നടന്നുവരികയാണ്. നിയമവിരുദ്ധമായ നിർമിതികൾ സ്ഥാപന നടത്തിപ്പുകാരും കെട്ടിട ഉടമകളും സ്വമേധയാ പൊളിച്ചു തുടങ്ങിയിട്ടുണ്ട്.
ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹ് കഴിഞ്ഞ ദിവസവും വിവിധ ഇടങ്ങളിൽ പരിശോധനകൾ നടത്തി. ഹവല്ലി മേഖലയിൽ എത്തിയ മന്ത്രി കെട്ടിടങ്ങൾ സന്ദർശിച്ചു. കെട്ടിടങ്ങളിൽ നിയമം ലംഘിച്ച് നിർമിച്ച എല്ലാ വസ്തുക്കളും നീക്കം ചെയ്യാനും എല്ലാവർക്കും നിയമം ബാധകമാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. തൊഴിലാളികളുടെ അവകാശങ്ങൾ പരിഗണിക്കാതെ സാമ്പത്തിക ലാഭത്തിൽ മാത്രം ശ്രദ്ധിക്കുന്ന നിയമലംഘകരോട് സഹിഷ്ണുത ഉണ്ടാകില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.