'കുവൈത്ത് തൊഴിൽ വിപണിയിൽ ഡിമാൻഡുള്ള ജോലികൾ ഇവയാണ്..'
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ തൊഴിൽ വിപണിയിൽ ഏറ്റവും ഡിമാൻഡുള്ള ബാച്ചിലേഴ്സ് ഡിഗ്രി സ്പെഷ്യാലിറ്റികൾ ഏതാണ്. സിവിൽ സർവിസ് കമീഷൻ പറയുന്നതനുസരിച്ച് മെഡിസിൻ, ഡെന്റിസ്ട്രി, വെറ്ററിനറി മെഡിസിൻ, നഴ്സിങ്, മെഡിക്കൽ ലാബുകൾ, ഇമേജിങ്, ഫിസിയോതെറപ്പി, സ്പീച്ച് തെറപ്പി, ഫാർമക്കോളജി, സോഷ്യൽ വർക്ക്, ഗ്രാഫിക്സ്, മനഃശാസ്ത്രം, ഭൗതികശാസ്ത്രം, ബിബ്ലിയോഗ്രഫി, ഇൻഫർമേഷൻ ടെക്നോളജി, കമ്യൂണിക്കേഷൻ എൻജിനീയറിങ്, ആർക്കിടെക്ചർ, സോഷ്യോളജി, ഇലക്ട്രിക്കൽ എൻജിനീയറിങ്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ്, ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ്, ഇംഗ്ലീഷ്, സപ്പോർട്ട് മെഡിക്കൽ സയൻസസ് എന്നീ മേഖലകളിൽ ഡിമാൻഡുണ്ട്. മാസ് കമ്യൂണിക്കേഷൻ, ചരിത്രം, അന്താരാഷ്ട്ര ബന്ധങ്ങൾ, തത്ത്വചിന്ത, പൊളിറ്റിക്കൽ സയൻസ്, ജിയോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റംസ്, ഓയിൽ ആൻഡ് ഗ്യാസ് എൻജിനീയറിങ്, ഇൻഡസ്ട്രിയൽ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ് എന്നിവക്ക് താരതമ്യേന ഡിമാൻഡ് കുറവാണെന്നാണ് കുവൈത്തികളെ തൊഴിൽ വിപണിക്ക് ആവശ്യമുള്ള മേഖലകളിലേക്ക് പ്രോത്സാഹനം നൽകുന്നതുമായി ബന്ധപ്പെട്ട പഠനത്തിൽ സിവിൽ സർവിസ് കമീഷൻ പറയുന്നത്. സമീപ വർഷങ്ങളിൽ കുവൈത്ത് തങ്ങളുടെ പൗരന്മാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കിയിട്ടുണ്ട്. വിദേശികളെ ഒഴിവാക്കി സ്വദേശികളെ നിയമിക്കാനുള്ള പദ്ധതികളും സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.