ലോകനേതാക്കളിൽ എതിരില്ലാത്ത കാരണവർ
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽജാബിർ അസ്സബാഹിന് ലോക നേതാക്കളുടെ ഇടയിലുണ്ടായിരുന്ന സ്ഥാനം എതിരില്ലാത്ത കാരണവരുടേത്. പ്രായംകൊണ്ട് മുതിർന്നയാൾ എന്നത് മാത്രമായിരുന്നില്ല അതിന് കാരണം. ആദരവ് അർഹിക്കുന്ന പക്വതയും എല്ലാവരെയും ചേർത്തുനിർത്താനുള്ള മനസ്സും മിടുക്കുമാണ് കുവൈത്ത് എന്ന കൊച്ചുരാജ്യത്തിെൻറ ഭരണാധിപന് വലിയ രാജ്യങ്ങളുടെ അടക്കം ഭരണാധികാരികളേക്കാൾ സ്വീകാര്യതയും സ്നേഹവും ലഭിക്കാൻ കാരണം. ഗൾഫ് മേഖലയും അറബ് രാജ്യങ്ങളും സംഘർഷത്തിെൻറ അന്തരീക്ഷത്തിലൂടെ കടന്നുപോയപ്പോളെല്ലാം ലോകം കുവൈത്ത് അമീറിനെ ഉറ്റുനോക്കി. പല പ്രശ്നങ്ങളും നേരിട്ടുള്ള സംഘർഷത്തിലേക്കും ബലപ്രയോഗത്തിലേക്കും കടക്കാതിരുന്നതിന് പിന്നിൽ കുവൈത്തിെൻറ ഇടപെടൽ കാരണമായിട്ടുണ്ട്. അറബ് രാഷ്ട്രങ്ങളിലെ ആഭ്യന്തര സംഘർഷങ്ങളിലും കുവൈത്തിെൻറ മധ്യസ്ഥശ്രമവും നയതന്ത്ര ഇടപെടലുകളും പലതവണ കണ്ടു.
പക്ഷം ചേരാതെ സ്വതന്ത്രമായും സമാധാന തൽപരനായും നിലകൊണ്ടതിനാൽ എല്ലാ കക്ഷികൾക്കും കുവൈത്ത് അമീർ സ്വീകാര്യനായിരുന്നു. കുവൈത്തിെൻറ ഏത് മധ്യസ്ഥ നിർദേശവും അംഗീകരിക്കുമെന്ന് സൗദി സഖ്യരാജ്യങ്ങളുമായുള്ള പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ഖത്തർ മുൻകൂർ പ്രഖ്യാപിച്ചത് ഇൗ വിശ്വാസത്തിെൻറ പുറത്താണ്. സൗദി സഖ്യരാജ്യങ്ങൾക്കും കുവൈത്ത് അമീർ സ്വീകാര്യനാണ്. യമൻ, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാൻ കുവൈത്ത് എടുത്ത പരിശ്രമങ്ങൾ െഎക്യരാഷ്ട്ര സഭ ഉൾപ്പെടെ അന്താരാഷ്ട്ര വേദികളും വിവിധ ലോകരാജ്യങ്ങളും പ്രകീർത്തിച്ചു.
2016 ഏപ്രിൽ 21നാണ് ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയിൽ യമൻ വിഷയത്തിൽ കുവൈത്തിൽ ചർച്ച തുടങ്ങിയത്. ഇസ്മാഈൽ വലദുശൈഖ് അഹ്മദിെൻറ അധ്യക്ഷതയിൽ നടന്ന ചർച്ചയിൽ സർക്കാർ വിഭാഗം, ഹൂതി വിഭാഗമായ അൻസാറുല്ല, പീപ്ൾസ് കോൺഗ്രസ് എന്നിവയുടെ പ്രതിനിധികളാണ് സംബന്ധിച്ചത്. വിവിധ തർക്കങ്ങൾ മൂലം മൂന്നുവട്ടം മുടങ്ങിയശേഷം പുനരാരംഭിച്ച ചർച്ച രാഷ്ട്രീയം, സുരക്ഷ, തടവുകാർ എന്നീ വിഷയങ്ങൾക്കായി രൂപവത്കരിച്ച സംയുക്ത സമിതികളുടെ നേതൃത്വത്തിലാണ് മുന്നോട്ടുപോയത്. ഹൂതികളും മുൻ പ്രസിഡൻറ് അബ്ദുല്ല അൽ സാലിഹിനെ പിന്തുണക്കുന്നവരും ചേർന്ന് പ്രത്യേക ഭരണസമിതി രൂപവത്കരിച്ചതോടെയാണ് ചർച്ച വഴിമുട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.