Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഒരുമയുടെ തിരിതെളിച്ച്​...

ഒരുമയുടെ തിരിതെളിച്ച്​ തിരുവല്ല പ്രവാസി അസോസിയേഷൻ

text_fields
bookmark_border
ഒരുമയുടെ തിരിതെളിച്ച്​ തിരുവല്ല പ്രവാസി അസോസിയേഷൻ
cancel
camera_alt

തി​രു​വ​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ന​ട​ത്തി​യ പി​ക്​​നി​ക്​ (ഫ​യ​ൽ ചി​ത്രം) 

2003ൽ ​തി​രു​വ​ല്ല എം.​എ​ൽ.​എ ആ​യി​രു​ന്ന മാ​മ​ൻ മ​ത്താ​യി​യു​ടെ കു​വൈ​ത്ത്​ സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ തി​രു​വ​ല്ല​യി​ലെ പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ രൂ​പ​പ്പെ​ട്ട ആ​ശ​യ​മാ​ണ്​ പി​ന്നീ​ട് തി​രു​വ​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​നാ​യി രൂ​പം കൊ​ണ്ട​ത്. 18 വ​ർ​ഷം പി​ന്നി​ടു​മ്പോ​ൾ വി​വി​ധ പ​രി​പാ​ടി​ക​ളും കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി സം​ഘ​ട​ന സ​ജീ​വ​മാ​ണ്.

എ​ല്ല വ​ർ​ഷ​വും സം​ഘ​ടി​പ്പി​ക്കു​ന്ന കു​ടും​ബ​സം​ഗ​മ​ങ്ങ​ളും ഓ​ണാ​ഘോ​ഷ​വും പി​ക്​​നി​ക്കു​ക​ളും അം​ഗ​ങ്ങ​ളു​ടെ ഒ​ത്തൊ​രു​മ പ്ര​ക​ട​മാ​ക്കു​ക​യും വി​പു​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്നു. തി​രു​വ​ല്ല​യി​ലെ നി​ർ​ധ​ന വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ ഉ​ന്ന​മ​നം, പാ​വ​പ്പെ​ട്ട രോ​ഗി​ക​ളു​ടെ ചി​കി​ത്സ​സ​ഹാ​യം, 2018 പ്ര​ള​യ​ത്തി​ൽ ദു​രി​തം അ​നു​ഭ​വി​ച്ച തി​രു​വ​ല്ല​യി​ലെ മേ​പ്ര​ൽ, ച​ത്തേ​ങ്കേ​രി പ്ര​ദേ​ശ​ങ്ങ​ളി​ലെ പാ​വ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്ക് ധ​ന​സ​ഹാ​യം, ഭ​ക്ഷ്യ​കി​റ്റ് വി​ത​ര​ണം തു​ട​ങ്ങി​യ​വ സം​ഘ​ട​ന​യെ അ​ട​യാ​ള​പ്പെ​ടു​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്.

തി​രു​വ​ല്ല മ​ഞ്ഞാ​ടി സ്വ​ദേ​ശി​ക്ക്​ ഫ​ർ​വാ​നി​യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ സ​ഹാ​യം ല​ഭ്യ​മാ​ക്കാ​നും വി​മാ​ന ടി​ക്ക​റ്റ് ന​ൽ​കി നാ​ട്ടി​ലേ​ക്ക്​ അ​യ​ക്കാ​നും അ​സോ​സി​യേ​ഷ​ൻ നേ​തൃ​ത്വം ന​ൽ​കി. തി​രു​വ​ല്ല വൈ.​എം.​സി.​എ നേ​തൃ​ത്വ​ത്തി​ൽ ഭി​ന്ന​ശേ​ഷി​യു​ള്ള കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി ന​ട​ത്തു​ന്ന വി​കാ​സ് സ്കൂ​ളി​െൻറ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കി.

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജി​നെ സ​ന്ദ​ർ​ശി​ക്കു​ക​യും തി​രു​വ​ല്ല അ​സോ​സി​യേ​ഷ​െൻറ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ക​യും പ്ര​വാ​സി​ക​ളു​ടെ വി​വി​ധ പ്ര​ശ്​​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തു​ക​യും ചെ​യ്​​തു.തി​രു​വ​ല്ല മു​ൻ എം.​എ​ൽ.​എ എ​ലി​സ​ബ​ത്ത്​ മാ​മ​ൻ മ​ത്താ​യി, മാ​ത്യു ടി. ​തോ​മ​സ് എം.​എ​ൽ.​എ, മു​ൻ മ​ന്ത്രി അ​ടൂ​ർ പ്ര​കാ​ശ്, ആ​േ​ൻ​റാ ആ​ൻ​റ​ണി എം.​പി, ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ ബ്ലെ​സ്സി, മ​ജീ​ഷ്യ​ൻ ഗോ​പി​നാ​ഥ് മു​തു​കാ​ട്, ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ്​ ജോ​ർ​ജ് മാ​മ​ൻ കോ​ണ്ടൂ​ർ, മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ന്മാ​രാ​യ കോ​ശി തോ​മ​സ്, ജേ​ക്ക​ബ് വ​ഞ്ചി​പ്പാ​ലം, ചെ​റി​യാ​ൻ പോ​ള​ച്ചി​റ​ക്ക​ൽ തു​ട​ങ്ങി പ്ര​മു​ഖ​ർ സം​ഘ​ട​ന​യു​ടെ കീ​ഴി​ൽ കു​വൈ​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്.

ര​ക്ഷാ​ധി​കാ​രി​ക​ളാ​യ കെ.​ജി. എ​ബ്ര​ഹാം (എ​ൻ.​ബി.​ടി.​സി ചെ​യ​ർ​മാ​ൻ), എ​ബി വാ​രി​ക്കാ​ട് (ഓ​ർ​മ ഗ്രൂ​പ്), കെ.​എ​സ്. വ​ർ​ഗീ​സ് (എം.​ഡി ഗ​ൾ​ഫ് അ​ഡ്വാ​ൻ​സ് ഗ്രൂ​പ്) പ്ര​സി​ഡ​ൻ​റ്​ എ​ബി സാം ​എ​ന്നി​വ​ർ​ക്കൊ​പ്പം റെ​ജി കോ​രു​ത്, ജെ​യിം​സ് വി. ​കൊ​ട്ടാ​രം, ജോ​ൺ​സി ത​ട്ടാ​കു​ന്നേ​ൽ, പ്ര​ദീ​പ്‌ ജോ​സ​ഫ്, രാ​ജീ​വ്‌ വ​ഞ്ചി​പാ​ലം, കെ.​ജി. അ​ല​ക്സാ​ണ്ട​ർ, മു​ര​ളി​കൃ​ഷ്ണ, അ​ല​ക്സ്‌ മാ​ത്യു, ഷി​ജു ആ​ല​പ്പാ​ട്, റൈ​ജു അ​രീ​ക​ര, ജോ​ബ് വാ​ണി​യാ​പു​ര​ക്ക​ൽ, മാ​ത്യു ജോ​സ​ഫ്, സ​ജി പൊ​ടി​യാ​ടി, ബൈ​ജു ജോ​സ്, ശി​വ​കു​മാ​ർ, ക്രി​സ്​​റ്റി അ​ല​ക്സാ​ണ്ട​ർ, ശ്രീ​കു​മാ​ർ തി​രു​വ​ല്ല എ​ന്നി​വ​രും വി​വി​ധ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​ക​ളും സം​ഘ​ട​ന​യെ ന​യി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thiruvalla Pravasi Association
News Summary - Thiruvalla Pravasi Association
Next Story