Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതിരുവല്ല പ്രവാസി...

തിരുവല്ല പ്രവാസി അസോസിയേഷൻ ഓണാഘോഷം

text_fields
bookmark_border
onam celebrations
cancel
camera_alt

തി​രു​വ​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്റെ ഓ​ണാ​ഘോ​ഷ

ഉ​ദ്ഘാ​ട​ന ച​ട​ങ്ങ്

കു​വൈ​ത്ത് സി​റ്റി: തി​രു​വ​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്റെ ഓ​ണാ​ഘോ​ഷം ഇ​ന്ത്യ​ൻ സ്കൂ​ൾ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ അ​ഡ്വ. പി. ​ജോ​ൺ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. പ്ര​സി​ഡ​ന്റ്‌ റെ​ജി കോ​രു​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ല​ന​ട​ൻ മാ​സ്റ്റ​ർ പ്ര​ണ​വ് ബി​നു​വി​ന് ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു.

ര​ക്ഷാ​ധി​കാ​രി കെ.​എ​സ്. വ​ർ​ഗീ​സ്, ഫാ. ​ലി​ജോ ജോ​സ​ഫ് പ​ട്ടു​ക​ലാ​യി​ൽ, ഫാ. ​കെ.​സി. ചാ​ക്കോ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ​യിം​സ് വി. ​കൊ​ട്ടാ​രം, ട്ര​ഷ​റ​ർ റൈ​ജു അ​രീ​ക്ക​ര എ​ന്നി​വ​ർ സം​സാ​രി​ച്ചു.

അ​ബ്ബാ​സി​യ ആ​ർ​ട്ട്‌ സ​ർ​ക്കി​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ, വി​ശി​ഷ്ടാ​തി​ഥി​ക​ളെ കേ​ര​ള​ത്തി​ന്റെ ത​ന​ത് ക​ലാ​രൂ​പ​ങ്ങ​ളു​ടെ​യും ചെ​ണ്ട​മേ​ള​ത്തി​ന്റെ താ​ള​ല​യ അ​ക​മ്പ​ടി​യി​ലു​മാ​ണ് എ​തി​രേ​റ്റ​ത്. ഫി​ൻ​ലാ​ൻ​ഡി​ൽ​നി​ന്നു​ള്ള ദ​മ്പ​തി​ക​ളാ​യ ജു​സ്സി പി​ന്നി കെം​മ്പാ​നി​യും റ​ജ​യ് പീ​ന്നി കെം​മ്പാ​നി​യും പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ളാ​യി. കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, വ​ള്ള​പ്പാ​ട്ട്, ഗാ​ന​മേ​ള, ഓ​ണ​സ​ദ്യ എ​ന്നി​വ ആ​ഘോ​ഷ​ത്തി​ന് മാ​റ്റു​കൂ​ട്ടി.

പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ഷി​ജു ഓ​ത​റ, ജ​ന​റ​ൽ കോ​ഓ​ഡി​നേ​റ്റ​ർ ക്രി​സ്റ്റി അ​ല​ക്സാ​ണ്ട​ർ, അ​ല​ക്സ്‌ ക​റ്റോ​ട്‌, ശി​വ​കു​മാ​ർ, ടി​ൻ​സി മേ​പ്രാ​ൽ, പ്ര​ദീ​പ്‌ ജോ​സ​ഫ്, ബൈ​ജു ജോ​സ്, സ​ജി പൊ​ടി​യാ​ടി, റെ​ജി ചാ​ണ്ടി, ഷി​ന്റു അ​രു​ൺ, അ​ക്സ മേ​രി സ​ജി എ​ന്നി​വ​ർ വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CelebrationOnam 2023
News Summary - Thiruvalla Pravasi Association Onam celebration
Next Story