ആരോഗ്യ ജീവനക്കാരുടെ ഈ വർഷത്തെ സ്ഥലംമാറ്റം നിർത്തിവെച്ചു
text_fieldsകുവൈത്ത് സിറ്റി: ജീവനക്കാരുടെ ഈ വർഷത്തെ സ്ഥലംമാറ്റം ആരോഗ്യ മന്ത്രാലയം നിർത്തിവെച്ചു. പുതിയ തീരുമാനമനുസരിച്ച് ജീവനക്കാരുടെ സ്ഥലംമാറ്റം ഏപ്രിൽ, ഒക്ടോബർ മാസങ്ങളിലായി വർഷത്തിൽ രണ്ടു തവണയാണ് നടപ്പാക്കുക. ഇതേത്തുടർന്നാണ് ഈ വർഷത്തെ സ്ഥലംമാറ്റം നിർത്തിവെച്ചത്.
ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ അവാദിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്. ഒക്ടോബറിലെ ട്രാൻസ്ഫർ കാലയളവിൽ ഡോക്ടർമാർ, ടെക്നീഷ്യന്മാർ, നഴ്സുമാർ, അഡ്മിനിസ്ട്രേറ്റർമാർ തുടങ്ങി വിവിധ തൊഴിൽ വിഭാഗങ്ങളിൽ നിന്നുള്ള 500ഓളം ജീവനക്കാരെ പരിഗണിച്ചതായി ആരോഗ്യ വൃത്തങ്ങൾ സൂചിപ്പിച്ചു.
സ്ഥാപനങ്ങളുടെ സമ്മതത്തോടെയും അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിയുടെ അംഗീകാരത്തോടെയും അംഗീകൃത ഫോറത്തിൽ ട്രാൻസ്ഫർ അപേക്ഷകൾ സമർപ്പിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏപ്രിൽ, ഒക്ടോബർ ആദ്യ 15 ദിവസങ്ങളിൽ അപേക്ഷകൾ സമർപ്പിക്കണം. ഈ സമയപരിധിക്കു മുമ്പോ ശേഷമോ സമർപ്പിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.