ആരോഗ്യസുരക്ഷ മാർഗനിർദേശങ്ങൾ പാലിക്കണം –മന്ത്രിസഭ
text_fieldsകുവൈത്ത് സിറ്റി: കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ആരോഗ്യസുരക്ഷ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് കുവൈത്ത് മന്ത്രിസഭ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിെൻറ നേതൃത്വത്തിൽ പുതുതായി ചുമതലയേറ്റ മന്ത്രിസഭയുടെ ആദ്യയോഗമാണ് നടന്നത്.
പാർലമെൻറുമായി സഹകരിച്ച് പ്രവർത്തിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും രാജ്യതാൽപര്യം മുൻനിർത്തി എം.പിമാർ ക്രിയാത്മകമായി സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് പറഞ്ഞു.
ആദ്യ യോഗമായതിനാൽ മറ്റു വിവിധ വിഷയങ്ങൾ അജണ്ടയിൽ ഉൾപ്പെടുത്തിയിരുന്നില്ല. കോവിഡ് പ്രതിരോധത്തിൽ കുവൈത്ത് ആരോഗ്യ മന്ത്രാലയം കാര്യക്ഷമമായാണ് പ്രവർത്തിക്കുന്നതെന്ന് മന്ത്രിസഭ വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.